Kerala

ചോറ്റാനിക്കരയില്‍ മകളെ കാമുകനുമായി ചേര്‍ന്ന് കൊലപ്പെടുത്തിയ കേസ്: ശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന അമ്മയുടെ ഹരജി ഹൈക്കോടതി തള്ളി

കേസിലെ രണ്ടാം പ്രതിയും കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാവുമായ റാണി സമര്‍പ്പിച്ച ഹരജിയാണ് ജസ്റ്റിസ് എ എം ഷഫീഖ്, ജസ്റ്റിസ് എ എം ബാബു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് തള്ളിയത്. ശിക്ഷാവിധി നടപ്പാക്കുന്നത് തടയാന്‍ മതിയായ കാരണങ്ങള്‍ ഇല്ലെന്നു കോടതി ചൂണ്ടിക്കാട്ടി. 2013 ഒക്ടോബര്‍ 29 നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്.ഒന്നാം പ്രതി രഞ്ജിത്തിന് വിചാരണക്കോടതി വധശിക്ഷയാണ് വിധിച്ചിട്ടുള്ളത്.

ചോറ്റാനിക്കരയില്‍ മകളെ കാമുകനുമായി ചേര്‍ന്ന് കൊലപ്പെടുത്തിയ കേസ്: ശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന അമ്മയുടെ ഹരജി ഹൈക്കോടതി തള്ളി
X

കൊച്ചി: ചോറ്റാനിക്കരയില്‍ നാലര വയസ്സുകാരിയായ സ്വന്തം മകളെ കാമുകനുമായി ചേര്‍ന്ന് കൊലപ്പെടുത്തിയ കേസില്‍ വിചാരണക്കോടതിയുടെ ശിക്ഷാ വിധി നടപ്പാക്കുന്നത് താല്‍ക്കാലികമായി തടയണമെന്ന മാതാവിന്റെ ഹരജി ഹൈക്കോടതി തള്ളി .കൊച്ചിയിലെ പോക്സോ പ്രത്യേക കോടതി പുറപ്പെടുവിച്ച വിധി ചോദ്യം ചെയ്ത് കേസിലെ രണ്ടാം പ്രതിയും കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാവുമായ റാണി സമര്‍പ്പിച്ച ഹരജിയാണ് ജസ്റ്റിസ് എ എം ഷഫീഖ്, ജസ്റ്റിസ് എ എം ബാബു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് തള്ളിയത്.വിചാരണക്കോടതി പ്രതിക്കു ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചിരുന്നു.ഇതിനെതിരെയാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ വിചാരണക്കോടതിയുടെ ശിക്ഷാവിധി നടപ്പാക്കുന്നത് തടയാന്‍ മതിയായ കാരണങ്ങള്‍ ഇല്ലെന്നു കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാരിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ബി ഉദയകുമാര്‍ ഹാജരായി. കേസിലെ ഒന്നാം പ്രതി രഞ്ജിത്തിന് വിചാരണക്കോടതി വധശിക്ഷയാണ് വിധിച്ചിട്ടുള്ളത്. 2013 ഒക്ടോബര്‍ 29 നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കാമുകന്‍ കൊലപ്പെടുത്തിയ കുട്ടിയെ റാണിയുടെ ഉപദേശ പ്രകാരം സമീപത്തെ ആള്‍പ്പാര്‍പ്പില്ലാത്ത പറമ്പില്‍ കുഴിച്ചു മൂടി. തുടര്‍ന്ന് റാണി പോലീസ് സ്റ്റേഷനിലെത്തി മകളെ കാണ്‍മാനില്ലെന്ന് പരാതിപ്പെട്ടു. റാണിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലായിരുന്നു കൊലപാതക വിവരം പുറത്തറിയുന്നത്.

Next Story

RELATED STORIES

Share it