കടയ്ക്കല്‍ കൊലപാതകം: കോടിയേരിയുടെ ആരോപണം അപഹാസ്യമെന്ന് ചെന്നിത്തല
രണ്ട് വ്യക്തികള്‍ തമ്മിലുണ്ടായ തര്‍ക്കവും അതിനെ തുടര്‍ന്നുണ്ടായ കൊലയും രാഷ്ട്രീയവല്‍ക്കരിക്കാനുള്ള നീക്കം കോടിയേരിയെ പോലൊരു രാഷ്ട്രീയ നേതാവിന്റെ ഭാഗത്ത് നിന്നുണ്ടായത് നിര്‍ഭാഗ്യകരമാണ്.

തിരുവനന്തപുരം: കൊല്ലം കടയ്ക്കലിലെ സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗത്തിന്റെ കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കൊലക്ക് ഉത്തരവാദിയെന്ന് പറയുന്ന ഷാജഹാനും കോണ്‍ഗ്രസ് പാര്‍ട്ടിയും തമ്മില്‍ യാതൊരു ബന്ധവുമില്ല. കൊല്ലപ്പെട്ട ബഷീറും പിടിയിലായ ഷാജഹാനും ഒരേപ്രദേശത്ത് തന്നെ താമസിക്കുന്നവരാണ്. ഇവര്‍ തമ്മില്‍ നടന്ന വാക്കുതര്‍ക്കത്തിന്റെ അനന്തര ഫലമായിട്ടാണ് ഈ കൊല നടന്നതെന്ന് ബഷീറിന്റെ സഹോദരിമാര്‍ അടക്കമുള്ളവര്‍ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. രണ്ട് വ്യക്തികള്‍ തമ്മിലുണ്ടായ തര്‍ക്കവും അതിനെ തുടര്‍ന്നുണ്ടായ കൊലയും രാഷ്ട്രീയവല്‍ക്കരിക്കാനുള്ള നീക്കം കോടിയേരിയെ പോലൊരു രാഷ്ട്രീയ നേതാവിന്റെ ഭാഗത്ത് നിന്നുണ്ടായത് നിര്‍ഭാഗ്യകരമാണ്.
മരച്ചീനി കച്ചവടവുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മിലുണ്ടായ വാക്കേറ്റമാണ് കൊലയിലേക്ക് നയിച്ചതെന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കിയിട്ടും അതിനെ സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷമാക്കി ചിത്രീകരിച്ചത് വിലകുറഞ്ഞ നടപടിയായി പോയി. പ്ലസ്ടൂ വിദ്യാര്‍ഥിയെ സിപിഎം നേതാവിന്റെ നേതൃത്വത്തില്‍ ആളുമാറി മര്‍ധിച്ച് കൊലപ്പെടുത്തിയ സംഭവത്തിലുണ്ടായ ജനരോഷത്തില്‍ നിന്ന് രക്ഷപെടാനാണ് ബഷീറിന്റെ കൊലപാതകത്തിന്റെ പിതൃത്വം കോണ്‍ഗ്രസിന്റെ തലയില്‍ വച്ചുകെട്ടുന്നതെന്നും ചെന്നിത്തല പറഞ്ഞു.
നാട്ടില്‍ സമാധാനം ഉറപ്പുവരുത്താന്‍ സംഘപരിവാറിന് പുറമേ കോണ്‍ഗ്രസ്സുകാരും കൊലക്കത്തി താഴെവയ്ക്കാന്‍ തയ്യാറാവണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. കൊല്ലം ജില്ലയിലെ ചിതറയില്‍ സിപിഎം പ്രവര്‍ത്തകനും വന്ദ്യവയോധികനുമായ എ എം ബഷീറിനെ കോണ്‍ഗ്രസ്സുകാരന്‍ കുത്തിക്കൊന്നത് ഒറ്റപ്പെട്ട സംഭവമല്ല. പൊതുപ്രശ്നങ്ങളില്‍ ബഷീര്‍ സ്വീകരിച്ച ജനകീയ നിലപാടുകളാണ് കോണ്‍ഗ്രസ്സ് ക്രിമിനലിന് വിരോധമുണ്ടാകാന്‍ കാരണം. കൊല്ലം ജില്ലയില്‍ 2 മാസത്തിനുള്ളില്‍ കോണ്‍ഗ്രസ്സ് അക്രമികള്‍ നടത്തിയ രണ്ടാമത്തെ കൊലപാതകമാണിത്. പവിത്രശ്വേരത്തെ എഴുതനങ്ങാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ദേവദത്തനെ 2 മാസം മുമ്പ് തലയ്ക്കടിച്ച് കോണ്‍ഗ്രസ്സുകാരന്‍ കൊലപ്പെടുത്തി. ഒരുവശത്ത് ഗാന്ധിസവും അഹിംസയും ഉരുവിടുകയും മറുവശത്ത് വടിവാളും കൊലക്കത്തിയും ഉയര്‍ത്തുകയുമാണ് ഇവിടുത്തെ കോണ്‍ഗ്രസ്സ് ചെയ്യുന്നതെന്നും കോടിയേരി പറഞ്ഞിരുന്നു.
RELATED STORIES
സന്ദര്‍ശക വിസയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി യുഎഇ
2 April 2023 7:30 AM GMTഇന്ത്യന്‍ വെല്‍ഫെയര്‍ അസോസിയേഷന്(ഐവ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
29 March 2023 10:47 AM GMT100 കോടി ഭക്ഷണ പദ്ധതി: എം എ യൂസുഫലി 22 കോടി രൂപ നല്കി
28 March 2023 11:40 AM GMTസൗദിയില്‍ ബസ് അപകടം; 21 ഉംറ തീര്‍ത്ഥാടകര്‍ മരിച്ചു, 29 പേര്‍ക്ക്...
28 March 2023 4:11 AM GMTനിയമലംഘനം; സൗദിയില്‍ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 16,649 പ്രവാസികള്‍
26 March 2023 9:58 AM GMTഖത്തറില്‍ കെട്ടിടം തകര്‍ന്ന് അപകടം: മരണപ്പെട്ട മലയാളികളുടെ എണ്ണം...
26 March 2023 9:11 AM GMT