Top

​ ഉത്ര​യു​ടെ അ​ച്ഛ​നും അ​മ്മ​യ്ക്കും കുഞ്ഞിനെ കൈ​മാ​റാ​ൻ ബാ​ലക്ഷേ​മ സ​മി​തി​ ഉത്തരവ്

നി​ല​വി​ൽ സൂ​ര​ജി​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ കൂ​ടെ ക​ഴി​യു​ന്ന കു​ട്ടി​യെ വി​ട്ടു​കി​ട്ട​ണ​മെ​ന്ന് ഉ​ത്ര​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

​ ഉത്ര​യു​ടെ അ​ച്ഛ​നും അ​മ്മ​യ്ക്കും കുഞ്ഞിനെ കൈ​മാ​റാ​ൻ ബാ​ലക്ഷേ​മ സ​മി​തി​ ഉത്തരവ്
X

കൊ​ല്ലം: അ​ഞ്ച​ൽ ഉ​ത്ര വ​ധ​ക്കേ​സി​ൽ ഭ​ർ​ത്താ​വ് സൂ​ര​ജ് പി​ടി​യി​ലാ​യ​തോ​ടെ കു​ഞ്ഞി​നെ ഉ​ത്ര​യു​ടെ അ​ച്ഛ​നും അ​മ്മ​യ്ക്കും കൈ​മാ​റാ​ൻ കൊ​ല്ലം ബാ​ല​ക്ഷേ​മ സ​മി​തി​ ഉത്തരവിട്ടു. സംസ്ഥാന വ​നി​താ ക​മ്മീ​ഷ​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

കു​ഞ്ഞി​ന്‍റെ സു​ര​ക്ഷ​യ്ക്ക് പ്ര​ധാ​ന്യം ന​ൽ​കി​യാ​ണ് ഇ​വ​ർ​ക്കൊ​പ്പം വി​ടു​ന്ന​തെ​ന്നും ബാ​ല​ക്ഷേ​മ സ​മി​തി അ​റി​യി​ച്ചു. നി​ല​വി​ൽ സൂ​ര​ജി​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ കൂ​ടെ ക​ഴി​യു​ന്ന കു​ട്ടി​യെ വി​ട്ടു​കി​ട്ട​ണ​മെ​ന്ന് ഉ​ത്ര​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഈ ആവശ്യം ഉന്നയിച്ച് വനിതാ കമ്മീഷൻ അംഗം ഡോ. ഷാഹിദ കമാൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാന് കത്ത് നൽകിയിരുന്നു. വിവാഹം കഴിഞ്ഞ് ഏഴ് വർഷത്തിനകമുളള മരണമായതു കൊണ്ട് സ്ത്രീധന നിരോധന നിയമ പ്രകാരവും ഗാർഹിക പീഡന നിരോധന നിയമപ്രകാരവും ഉത്രയുടെ ഭർത്താവ് സൂരജിനും ഭർത്തൃകുടുംബാംഗങ്ങൾക്കുമെതിരെ കേസെടുത്ത് അന്വേഷണം നടത്തുമെന്നും ഡോ. ഷാഹിദാ കമാൽ അറിയിച്ചു.

Next Story

RELATED STORIES

Share it