പൗരത്വഭേദഗതി നിയമം: ഗവര്‍ണറുമായി ചീഫ് സെക്രട്ടറി കൂടിക്കാഴ്ച നടത്തി

റൂള്‍സ് ഓഫ് ബിസിനസ് ലംഘിച്ചിട്ടില്ലെന്ന സര്‍ക്കാര്‍ നിലപാട് ഗവര്‍ണറെ ചീഫ് സെക്രട്ടറി അറിയിച്ചു.

പൗരത്വഭേദഗതി നിയമം:  ഗവര്‍ണറുമായി ചീഫ് സെക്രട്ടറി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി ചീഫ് സെക്രട്ടറി ടോം ജോസ് രാജ്ഭഭവനിലെത്തി കൂടിക്കാഴ്ച്ച നടത്തി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത് വിശദീകരിക്കാനാണ് അദ്ദേഹം ഗവര്‍ണറെ സന്ദര്‍ശിച്ചത്. റൂള്‍സ് ഓഫ് ബിസിനസ് ലംഘിച്ചിട്ടില്ലെന്ന സര്‍ക്കാര്‍ നിലപാട് ഗവര്‍ണറെ ചീഫ് സെക്രട്ടറി അറിയിച്ചു.

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഗവര്‍ണറെ അറിയിക്കാതെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാര്‍ നിലപാടുമായി ബന്ധപ്പെട്ട വിശദ റിപ്പോര്‍ട്ട് നല്‍കാനാണ് ചീഫ് സെക്രട്ടറിയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്.

RELATED STORIES

Share it
Top