- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ക്യാമ്പിലുള്ളവര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം
വെള്ളം ഇറങ്ങിത്തുടങ്ങിയതിനാല്‍ വീടുകള്‍ വൃത്തിയാക്കുന്നതിന് പ്രത്യേകം ശ്രദ്ധവേണം. പ്രദേശത്തിന്റെ സാധ്യതകള്‍ പരിശോധിച്ച് വൃത്തിയാക്കലിന് സൗകര്യം ഒരുക്കണം.
*വീടുകള്‍ വൃത്തിയാക്കുന്നതിനും ശ്രദ്ധവേണം
*കളക്ടര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തി
തിരുവനന്തപുരം: ക്യാമ്പുകളിലുള്ളവര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ശുചീകരണം നല്ലതോതില്‍ നടക്കുന്നുവെന്നും ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. മഴക്കെടുതി സ്ഥിതിഗതികളുടെ പുരോഗതി വിലയിരുത്താന്‍ ജില്ലാ കളക്ടര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗിലാണ് അദ്ദേഹം നിര്‍ദേശങ്ങള്‍ നല്‍കിയത്.
ക്യാമ്പുകളിലെ ആളുകളുടെ സൗകര്യങ്ങള്‍ ശ്രദ്ധിക്കണം. ആവശ്യത്തിന് ശൗചാലയങ്ങള്‍ ക്യാമ്പുകളില്‍ ഉറപ്പാക്കണം. ക്യാമ്പുകള്‍ വൃത്തിയായി ഇരിക്കാന്‍ നല്ല തോതിലുള്ള ശുചീകരണം വേണം. മഴക്കാലമായതിനാല്‍ ഹാളുകളിലും മറ്റും കഴിയുന്നവര്‍ക്ക് പരമാവധി പുതപ്പുകള്‍ പോലുള്ള സൗകര്യങ്ങള്‍ എത്തിക്കാന്‍ ശ്രദ്ധിക്കണം.
വെള്ളം ഇറങ്ങിത്തുടങ്ങിയതിനാല്‍ വീടുകള്‍ വൃത്തിയാക്കുന്നതിന് പ്രത്യേകം ശ്രദ്ധവേണം. പ്രദേശത്തിന്റെ സാധ്യതകള്‍ പരിശോധിച്ച് വൃത്തിയാക്കലിന് സൗകര്യം ഒരുക്കണം. ഇക്കാര്യത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സേവനവും സഹകരണവും ഉറപ്പാക്കണം. നല്ല തോതില്‍ ബീച്ചിംഗ് പൗഡര്‍ പോലുള്ള സാധനങ്ങള്‍ എത്തിക്കണം. പഞ്ചായത്തുകളിലും വാര്‍ഡുകളിലും ചെയ്യേണ്ട കാര്യങ്ങള്‍ നിര്‍ദേശമായി നല്‍കിയിട്ടുണ്ട്.
വെള്ളം കയറി നാശമുണ്ടായ കടകളുടെ ശുചീകരണത്തിനും സഹായമെത്തിക്കണം. ചില ടൗണുകളിലാകെ വെള്ളം കയറി കടകള്‍ക്ക് നാശമുണ്ടായിട്ടുണ്ട്. വൃത്തിയാക്കാനുള്ള സഹായമുറപ്പാക്കുന്നവര്‍ക്കൊപ്പം ഇന്‍ഷുര്‍ ചെയ്തിട്ടുള്ള കടക്കാര്‍ക്ക് അത് ലഭിക്കാനുള്ള സഹായങ്ങളും നല്‍കണം. വീടുകള്‍ മാത്രമല്ല, കിണറുകള്‍ ശുചീകരിക്കാനുമുള്ള ഇടപെടല്‍ ആദ്യഘട്ടത്തില്‍തന്നെ വേണം.
ജില്ലകളിലെ പ്രശ്‌നങ്ങള്‍ അപ്പപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അവസ്ഥ വേണം. വീടുകള്‍ നശിച്ചവര്‍ക്ക് ക്യാമ്പുകള്‍ അവസാനിച്ചാലും വസിക്കാനായി കൂട്ടായ താമസസ്ഥലങ്ങള്‍ കളക്ടര്‍മാര്‍ കണ്ടെത്തണം. അത്തരം ക്യാമ്പുകള്‍ക്കായി ഇപ്പോഴേ സ്ഥലം കണ്ടുവെക്കണം.
തകരാറിലായ വൈദ്യുതിബന്ധം അതിവേഗതയില്‍ പുനഃസ്ഥാപിക്കാന്‍ ശ്രദ്ധവേണം. റോഡിന്റെ തകര്‍ച്ച പരിഹരിക്കനും കഴിയാവുന്ന കാര്യങ്ങള്‍ പെട്ടെന്ന് ചെയ്യണം. പമ്പ് ഹൗസുകള്‍ തകരാറിലായ സ്ഥലങ്ങളില്‍ കുടിവെള്ളവിതരണം വെള്ളം ഇറങ്ങുന്നമുറയ്ക്ക് വേഗം പുനഃസ്ഥാപിക്കാനാവണം. അതുവരെ ശുദ്ധജലം എത്തിക്കാന്‍ അടിയന്തര നടപടി വേണം. ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അവിടെ താമസിക്കുന്നതായി ഉറപ്പാക്കണമെന്നും കളക്ടര്‍മാരോട് നിര്‍ദേശിച്ചു. സഹായസാമഗ്രികള്‍ ആവശ്യാനുസരണം ലഭ്യമാകുമെന്നും മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















