Kerala

കരിപ്പൂര്‍ സന്ദര്‍ശനം: മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കറും നാല് മന്ത്രിമാരും സ്വയം നിരീക്ഷണത്തില്‍

നിരീക്ഷണത്തിലായ സാഹചര്യത്തിൽ നാളെ നടക്കാനിരിക്കുന്ന സ്വാതന്ത്യ ദിനാഘോഷത്തിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല. മുഖ്യമന്ത്രിക്ക് പകരം സംസ്ഥാനതല സ്വാതന്ത്യദിനാഘോഷത്തിന് മന്ത്രി കടകംപള്ളി സുരേന്ദ്രനാകും നേതൃത്വം കൊടുക്കുക. തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ കടകംപള്ളി സുരേന്ദ്രൻ പതാക ഉയർത്തും.

കരിപ്പൂര്‍ സന്ദര്‍ശനം: മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കറും നാല് മന്ത്രിമാരും സ്വയം നിരീക്ഷണത്തില്‍
X

തിരുവനന്തപുരം: മലപ്പുറം ജില്ലാ കലക്ടർക്കും എസ്പിക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ പി ശ്രീരാമകൃഷ്ണനും നാല് മന്ത്രിമാരും സ്വയം നിരീക്ഷണത്തിൽ പോയി. മന്ത്രിമാരായ കെ കെ ശൈലജ, എ സി മൊയ്തീൻ, ഇ ചന്ദ്രശേഖരൻ, കെ ടി ജലീൽ എന്നിവരും സ്വയം നിരീക്ഷണത്തിൽ പോവും. മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിൽ പോയതിനാൽ ഇനിയൊരറിയിപ്പു വരെ അദ്ദേഹത്തിൻ്റെ വാർത്താ സമ്മേളനം ഉണ്ടായിരിക്കികില്ലെന്നും ഓഫീസ് അറിയിച്ചു.

നിരീക്ഷണത്തിലായ സാഹചര്യത്തിൽ നാളെ നടക്കാനിരിക്കുന്ന സ്വാതന്ത്യ ദിനാഘോഷത്തിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല. മുഖ്യമന്ത്രിക്ക് പകരം സംസ്ഥാനതല സ്വാതന്ത്യദിനാഘോഷത്തിന് മന്ത്രി കടകംപള്ളി സുരേന്ദ്രനാകും നേതൃത്വം കൊടുക്കുക. തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ കടകംപള്ളി സുരേന്ദ്രൻ പതാക ഉയർത്തും.

വിമാന ദുരന്തമുണ്ടായ കരിപ്പൂർ വിമാനത്താവളം സന്ദർശിക്കുമ്പോൾ മുഖ്യമന്ത്രിക്കൊപ്പം ജില്ലാ കലക്ടർ എൻ ഗോപാലകൃഷ്ണനും പങ്കെടുത്തിരുന്നു. മന്ത്രിമാരും സ്പീക്കറും മുഖ്യമന്ത്രിക്കൊപ്പം കരിപ്പൂർ വിമാനത്താവളത്തിൽ സന്ദർശനം നടത്തിയിരുന്നു. അതേസമയം, ഗവർണർ സ്വയം നിരീക്ഷണത്തിൽ കഴിയില്ലെന്ന് രാജ്ഭവൻ അറിയിച്ചു. താനും ഡ്രൈവറും ആന്റിജൻ പരിശോധനയിൽ കൊവിഡ് 19 നെഗറ്റീവ് ആണെങ്കിലും സ്വയം നിരീക്ഷണത്തിൽ പോവുകയാണെന്ന് മന്ത്രി എ സി മൊയ്തീൻ അറിയിച്ചു. മലപ്പുറം കലക്ടർക്ക് പുറമെ സബ് കലക്ടർക്കും കലക്ടറേറ്റിലെ 21 ഉദ്യോഗസ്ഥർക്കും ഇന്നാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മലപ്പുറം എസ്പി യു അബ്ദുൾ കരീമിനും രോഗം സ്ഥിരീകരിച്ചിരുന്നു.

അതിനിടെ കൊവിഡ് വ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനതല സ്വാതന്ത്ര്യദിനാഘോഷത്തിന്റെ സമയം വെട്ടിക്കുറച്ചു. 15 മിനിറ്റായാണ് പരിപാടികളുടെ സമയം കുറച്ചിരിക്കുന്നത്. തലസ്ഥാന ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായിട്ടുണ്ട്. കൂടാതെ മലപ്പുറത്ത് കലക്ടർക്ക് അടക്കം രോഗബാധയുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആൾക്കൂട്ടമുണ്ടായാൽ രോഗവ്യാപനം ഉണ്ടാകുമെന്ന വിലയിരുത്തിലിന്റെ അടിസ്ഥാനത്തിലാണ് പരിപാടി 15 മനിറ്റായി വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ 100 പേർ പങ്കെടുക്കുന്ന പരേഡ് നടത്താനാണ് തീരുമാനിച്ചിരുന്നത്.

Next Story

RELATED STORIES

Share it