Kerala

കോണ്‍ഗ്രസ്-കേരള, കോണ്‍ഗ്രസ് തര്‍ക്കം തീര്‍ന്നു; ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു

19 അംഗങ്ങളുള്ള പഞ്ചായത്ത് ഭരണസമിതിയില്‍ കോണ്‍ഗ്രസിന് ഒമ്പതും കേരള കോണ്‍ഗ്രസ് രണ്ടും എല്‍ഡിഎഫിന് 8 അംഗങ്ങളുമാണുള്ളത്

കോണ്‍ഗ്രസ്-കേരള, കോണ്‍ഗ്രസ് തര്‍ക്കം തീര്‍ന്നു; ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു
X

കണ്ണൂര്‍: ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോര്‍ജ് രാജിവച്ചു. കേരളാ കോണ്‍ഗ്രസും കോണ്‍ഗ്രസും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചതോടെയാണ് രാജി്. 2017 സെപ്തംബര്‍ 27ന് കേരള കോണ്‍ഗ്രസിലെ രണ്ട് അംഗങ്ങളുടെ പിന്തുണയോടെ എല്‍ഡിഎഫ് അവതരിപ്പിച്ച അവിശ്വാസപ്രമേയത്തിലൂടെയാണ് കോണ്‍ഗ്രസിലെ ജമീല കോളയത്തിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി പുറത്തായത്. തുടര്‍ന്ന് കേരള കോണ്‍ഗ്രസിലെ കൊച്ചുറാണി ജോര്‍ജ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ചെറുപുഴ പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസിലെയും കോണ്‍ഗ്രസിലെയും ചില പ്രാദേശികനേതാക്കള്‍ തമ്മിലുണ്ടായ പ്രശ്‌നങ്ങളാണ് കോണ്‍ഗ്രസിന് പഞ്ചായത്ത് ഭരണം നഷ്ടപ്പെടാന്‍ കാരണമായത്. ഇപ്പോള്‍ സംസ്ഥാന നേതൃത്വം ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. 19 അംഗങ്ങളുള്ള പഞ്ചായത്ത് ഭരണസമിതിയില്‍ കോണ്‍ഗ്രസിന് ഒമ്പതും കേരള കോണ്‍ഗ്രസ് രണ്ടും എല്‍ഡിഎഫിന് 8 അംഗങ്ങളുമാണുള്ളത്.

Next Story

RELATED STORIES

Share it