Kerala

ചെപ്പാറ റോക്ക് ഗാര്‍ഡന്‍ ഉദ്ഘാടനം നാളെ

വൈകീട്ട് അഞ്ചുമണിക്ക് ഓണ്‍ലൈന്‍ ആയി നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും.

ചെപ്പാറ റോക്ക് ഗാര്‍ഡന്‍  ഉദ്ഘാടനം നാളെ
X

തൃശൂര്‍: വിനോദസഞ്ചാരവകുപ്പ് ഇക്കോ ടൂറിസം വില്ലേജ് പദ്ധതിക്കായി 45.25 ലക്ഷം രൂപ ചിലവഴിച്ച് പൂര്‍ത്തീകരിച്ച

ചെപ്പാറ റോക്ക് ഗാര്‍ഡന്റെ ഉദ്ഘാടനം നാളെ.

വൈകീട്ട് അഞ്ചുമണിക്ക് ഓണ്‍ലൈന്‍ ആയി നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ എസി മൊയ്തീന്‍, ആലത്തൂര്‍ എം പി രമ്യഹരിദാസ്, വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കര, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വി നബീസ, തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി സുനില്‍കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

Next Story

RELATED STORIES

Share it