Kerala

പ്രവാസികളെ സഹായിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒന്നും ചെയ്തില്ല: രമേശ് ചെന്നിത്തല

ആഭ്യന്തര വിമാന സർവ്വീസിലും ട്രെയിനുകളിലും ഗൾഫിലല്ലാത്ത മറ്റ് മേഖലകളിൽ നിന്നും വരുന്നവർക്ക് നോൺ കൊവിഡ് സർട്ടിഫിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യാനുള്ള അവസരമുണ്ട്.

പ്രവാസികളെ സഹായിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒന്നും ചെയ്തില്ല: രമേശ് ചെന്നിത്തല
X

തിരുവനന്തപുരം: പ്രവാസികളെ സഹായിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒന്നും ചെയ്തില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആഹാരത്തിനു ബുദ്ധിമുട്ടുന്നവർ, വിസ നഷ്ടപ്പെട്ടവർ, മരുന്നില്ലാത്തവർ എന്നിവരെ സഹായിക്കാൻ മുന്നോട്ടുവന്നത് സന്നദ്ധ സംഘടനകൾ മാത്രമാണെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കൊവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രി ഗൾഫിൽ നിന്നുള്ളവരെ കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. ഗൾഫിൽ അല്ലാത്തയാളുകളെ കുറിച്ച് സർക്കാർ പറയുന്നില്ല. ഗൾഫുകാരോട് മാത്രം എന്തിനാണ് വിവേചനം കാണിക്കുന്നത്. ആഭ്യന്തര വിമാന സർവ്വീസ് നടത്തുന്നവർക്ക് കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടില്ല. ട്രെയിനുകളിൽ വരുന്നവരിൽ 60 ശതമാനവും റെഡ്സോണിൽ നിന്നാണ് വരുന്നത്.

ആഭ്യന്തര വിമാന സർവ്വീസിലും ട്രെയിനുകളിലും ഗൾഫിലല്ലാത്ത മറ്റ് മേഖലകളിൽ നിന്നും വരുന്നവർക്ക് നോൺ കൊവിഡ് സർട്ടിഫിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യാനുള്ള അവസരമുണ്ട്. അങ്ങനെയിരിക്കെ ഗൾഫിലെ ആളുകൾക്ക് മാത്രം വിവേചനം എന്തിനാണെന്ന് മനസ്സിലാവുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

കൊവിഡില്ലെന്ന സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നും രോഗമുള്ളവരെയും ഇല്ലാത്തരെയും ഒരുമിച്ച് കൊണ്ടുവരുന്നത് രോഗവ്യാപനം വർധിപ്പിക്കുന്നു എന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. കേന്ദ്ര സർക്കാരിന് മുഖ്യമന്ത്രി അയച്ച കത്തിൽ ഗൾഫിൽ നിന്ന് വരുന്ന ആളുകളെ കുറിച്ച മാത്രമേ പറയുന്നുള്ളൂ. ടെസ്റ്റ് ചെയ്യാനുള്ള സൗകര്യം കേന്ദ്രസർക്കാർ ഒരുക്കണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇതിന് എംബസ്സികൾക്ക് പ്രായോഗികമായ ബുദ്ധിമുട്ടുണ്ട്. അതാത് രാജ്യങ്ങളുടെ അനുമതി വേണം. എംബസ്സികളിൽ ടെസ്റ്റിനിങ്ങിന് സൗകര്യം ഉണ്ടാക്കണമെന്ന് പറയാനാവില്ല. വിവിധ രാജ്യങ്ങളിൽ ആശുപത്രികളിൽ സൗകര്യം ഇല്ലാത്തതു കൊണ്ട് കൊവിഡ് ലക്ഷണമില്ലാത്തവരെ ടെസ്റ്റിന് വിധേയമാക്കുന്നില്ല. നോൺ കൊവിഡ് ടെസ്റ്റ് കിട്ടാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ഇത്തരത്തിൽ ഏറെയാണ്. കേന്ദ്രസർക്കാർ ആദ്യം മുതലേ നിഷേധാത്മക സമീപനമാണ് സ്വീകരിച്ചത്. നാമമാത്രമായ വിമാനങ്ങളാണ് വന്ദേഭാരത് മിഷന്റെ ഭാഗമായി കേന്ദ്രസർക്കാർ ഒരുക്കിയതെന്നും ചെന്നിത്തല പറഞ്ഞു.

Next Story

RELATED STORIES

Share it