Kerala

സര്‍വ്വകലാശാലാ ഭരണം മാര്‍ക്‌സിറ്റ് വല്‍ക്കരിക്കാന്‍ ശ്രമം: രമേശ് ചെന്നിത്തല

സര്‍വ്വകലാശാലകളിലെ സുപ്രധാന തസ്തികകളില്‍ പാര്‍ട്ടി ബന്ധുക്കളെ നിയമിക്കുന്നതിനുള്ള തന്ത്രമാണ് ഈ നിയമഭേദഗതി.

സര്‍വ്വകലാശാലാ ഭരണം മാര്‍ക്‌സിറ്റ് വല്‍ക്കരിക്കാന്‍ ശ്രമം: രമേശ് ചെന്നിത്തല
X

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലെ രജിസ്ട്രാര്‍, പരീക്ഷാ കണ്‍ട്രോളര്‍, ഫൈനാന്‍സ് ഓഫീസര്‍ തസ്തികയിലുള്ളവരെ പിരിച്ചു വിട്ട് കരാര്‍ അടിസ്ഥാനത്തില്‍ പകരക്കാരെ നേരിട്ട് നിയമിക്കുന്നതിന് വേണ്ടി സര്‍വ്വകലാശാലാ നിയമം ഭേദഗതി ചെയ്ത് ഓര്‍ഡിനന്‍സിറക്കിയത് സര്‍വ്വകലാശാലാ ഭരണ മാര്‍കിസ്റ്റ് വല്‍ക്കരിക്കുന്നതിനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

സര്‍വ്വകലാശാലകളിലെ സുപ്രധാന തസ്തികകളില്‍ പാര്‍ട്ടി ബന്ധുക്കളെ നിയമിക്കുന്നതിനുള്ള തന്ത്രമാണ് ഈ നിയമഭേദഗതി. പിഎസ് സി മുഖേന നടത്തേണ്ട ഈ സ്ഥിരം നിയമനങ്ങള്‍ നേരിട്ടു നടത്തുന്നതിനുവേണ്ടിയാണ് അവയെ കരാര്‍ നിയമനമാക്കി നിയമം ഭേദഗതി ചെയ്തത്. സര്‍വ്വകലാശാലകളുടെ സ്വയംഭരണാവകാശം തകര്‍ക്കുന്നതിനും സര്‍വ്വകലാശാലകളെ സര്‍ക്കാരിന്റെ ഒരു വകുപ്പായി തരംതാഴ്ത്തുന്നതിനുമുള്ളതാണ് ഈ ഭേദഗതിയെന്നും അതിനാല്‍ ഇത് പിന്‍വലിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it