- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മോട്ടോർ വാഹന ലംഘനത്തിന് ഏർപ്പെടുത്തിയ പിഴവർധന കേരളത്തിൽ നടപ്പിലാക്കരുത്: രമേശ് ചെന്നിത്തല
കേരളത്തിൽ മോട്ടോർ വാഹന വകുപ്പ് നടപടിയുമായി മുന്നോട്ട് പോകുന്നത് ശരിയല്ല. കോടിയേരിയുടെ പ്രസ്താവനയിൽ ആത്മാർത്ഥതയുണ്ടെങ്കിൽ സ്വന്തം പാർട്ടി നേതൃത്വം നൽകുന്ന സർക്കാരിൽ സമ്മർദ്ദം ചെലുത്തി നടപടികൾ പിൻവലിക്കുകയാണു വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം: കേന്ദ്ര സർക്കാർ മോട്ടോർ വാഹന ലംഘനത്തിനു ഏർപ്പെടുത്തിയിരിക്കുന്ന പിഴയിലെ വൻ വർധന കേരളത്തിൽ നടപ്പിലാക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളുമായി ആലോചിക്കാതെ ഏകപക്ഷീയമായി അടിച്ചേൽപ്പിച്ചത് പ്രതിഷേധാർഹമാണ്.
കേരളത്തിലെ റോഡുകൾ തകർന്നു തരിപ്പണമായി കിടക്കുകയാണ്. ഗതാഗതകുരുക്കിൽ റോഡിൽ മണിക്കൂറുകൾ ആളുകൾ വലയുമ്പോഴാണ് പലമടങ്ങ് ഇരട്ടി പിഴയുമായി കേന്ദ്രസർക്കാർ എത്തുന്നത്. ഭേദഗതി ചെയ്ത നിയമം ഒരു കരുണയുമില്ലാതെ കണ്ണുംപൂട്ടി നടപ്പിലാക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. നിലവിലുള്ള നിയമം കാര്യക്ഷമമായി നടപ്പിലാക്കുന്നതിനു പകരം വൻതുക പിഴ ചുമത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടി അംഗീകരിക്കില്ല.
ഇപ്പോൾ തന്നെ രാജസ്ഥാൻ, മധ്യപ്രദേശ്, ബംഗാൾ, തമിഴ്നാട് ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ പുതിയ ഭേദഗതി നടപ്പിലാക്കില്ലെന്നു അറിയിച്ചു കഴിഞ്ഞു. എന്നിട്ടും കേരളത്തിൽ മോട്ടോർ വാഹന വകുപ്പ് നടപടിയുമായി മുന്നോട്ട് പോകുന്നത് ശരിയല്ല. കോടിയേരിയുടെ പ്രസ്താവനയിൽ ആത്മാർത്ഥതയുണ്ടെങ്കിൽ സ്വന്തം പാർട്ടി നേതൃത്വം നൽകുന്ന സർക്കാരിൽ സമ്മർദ്ദം ചെലുത്തി നടപടികൾ പിൻവലിക്കുകയാണു വേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















