വീട്ടമ്മയില്‍നിന്ന് പണംതട്ടിയ ആഫ്രിക്കന്‍ വംശജനായ വിദ്യാര്‍ഥി അറസ്റ്റില്‍
ഹോം അപ്ലൈയന്‍സസ്,മെബൈല്‍ കമ്പനിയുടെ 5 ലക്ഷം രൂപ സമ്മാനത്തുകയായായി ലഭിച്ചുവെന്ന് ഗ്രേസിയെ തെറ്റിദ്ധരിപ്പിച്ച പ്രതി 25,000 രുപ തട്ടിയെടുക്കുകയായിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും സമ്മാനം കിട്ടാതെ വന്നപ്പോഴാണ് തട്ടിപ്പിന് ഇരയായെന്ന് ഗ്രേസിക്ക് മനസിലായത്.

കൊച്ചി: പ്രമുഖ ഹോം അപ്ലൈയന്‍സസ്,മെബൈല്‍ കമ്പനിയുടെ സമ്മാനത്തുക അടിച്ചെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വീട്ടമ്മയില്‍ നിന്നും പണം തട്ടിയെ ആഫ്രിക്കന്‍ വംശജനായ വിദ്യാര്‍ഥി അറസ്റ്റില്‍. ആഫ്രിക്കയിലെ താന്‍സാനിയ സ്വദേശി അന്റോണി മ്ലാഷ്‌നി(26)യെ യാണ് മുബൈ വിമാനത്താവളത്തില്‍ വെച്ച് പോലീസ് പിടിയികൂടിയത്.കോതമംഗലം സ്വദേശിനി ഗ്രേസിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.ഹോം അപ്ലൈയന്‍സസ്,മെബൈല്‍ കമ്പനിയുടെ 5 ലക്ഷം രൂപ സമ്മാനത്തുകയായായി ലഭിച്ചുവെന്ന് ഗ്രേസിയെ തെറ്റിദ്ധരിപ്പിച്ച പ്രതി 25,000 രുപ തട്ടിയെടുക്കുകയായിരുന്നു.
2016 ഒക്ടോബര്‍ 20നാണ് കേസിന് ആസ്പദമായ സംഭവം. ഗ്രേസിയുടെ മൊബൈല്‍ ഫോണിലേക്ക് അഞ്ചു ലക്ഷം രൂപ സമ്മാനം കിട്ടിയതായി സന്ദേശവും തുടര്‍ന്ന് അന്റോണിയുടെ ഫോണ്‍ വിളിയും വന്നു. സമ്മാനത്തുകയുടെ നികുതി തുകയായ 25,000 രൂപ ഇയാളുടെ ഹൈദരാബാദിലുള്ള ബാങ്ക് ഓഫ് ബറോഡ ശാഖയിലെ അക്കൗണ്ട് നമ്പറിലേക്ക് നിക്ഷേപിക്കണമെന്ന് അറിയിച്ചു. ഇതു പ്രകാരം തുക നിക്ഷേപിച്ചു കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും സമ്മാനം കിട്ടാതെ വന്നപ്പോഴാണ് തട്ടിപ്പിന് ഇരയായെന്ന് ഗ്രേസിക്ക് മനസിലായത്. തുടര്‍ന്ന് ഇവര്‍ 2017 ജൂണില്‍ കോതമംഗലം പോലീസില്‍ പരാതി നല്‍കി. പ്രതിയെ കണ്ടെത്താനാവാതെ വന്നതോടെ പോലീസ് ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു.
കഴിഞ്ഞ നാലിന് ബ്രിട്ടനിലേക്ക് പോകാനായി മുംബൈ വിമാനത്താവളത്തിലെത്തിയ അന്റോണിയെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ച് മുംബൈ പോലീസിനു കൈമാറുകയായിരുന്നു. പിന്നീട് കോതമംഗലം പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. പോലീസിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ചോദ്യം ചെയ്യലിനോട് പ്രതി സഹകരിക്കുന്നില്ലാന്നാണ് അറിയുന്നത്. പ്രതി കൂടുതല്‍ പേരെ ഇത്തരത്തില്‍ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടോയെന്നും, കൂട്ടുപ്രതികളുണ്ടോ തുടങ്ങിയ വിവരങ്ങളാണ് പ്രതിയില്‍ നിന്നും അറിയാന്‍ ശ്രമിക്കുന്നത്. ഹൈദരാബാദില്‍ പഠിക്കാന്‍ എത്തിയതാണ് അന്റോണി മ്ലാഷ്‌നി. അഞ്ച് വര്‍ഷം ഇവിടെ പഠിച്ചിരുന്നതായാണ് പോലീസിനു ലഭിക്കുന്ന വിവരം. പ്രതിയുടെ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. പണം തിരിച്ച് നല്‍കി കേസ് അവസാനിപ്പിക്കാനും ചില വക്കിലന്മാര്‍ ഇടനിലക്കാരായി നീക്കം നടത്തുന്നതായും വിവരമുണ്ട്.
RELATED STORIES
ജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTനടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: എസ്ഐയ്ക്ക് സസ്പെന്ഷന്; അന്വേഷണം ക്രൈം ...
26 March 2023 9:49 AM GMT