Kerala

സംസ്ഥാനത്തെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ വിദ്യാലയമാകാന്‍ ഒരുങ്ങി ചാവറ ദര്‍ശന്‍ പബ്ലിക് സ്‌കൂള്‍

കോട്ടുവള്ളി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും മേല്‍നോട്ടത്തിലാണ് കാര്‍ബണ്‍ ന്യൂട്രല്‍ കൃഷിരീതികള്‍ സ്‌കൂളില്‍ നടത്തി വരുന്നത്.

സംസ്ഥാനത്തെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ വിദ്യാലയമാകാന്‍ ഒരുങ്ങി ചാവറ ദര്‍ശന്‍ പബ്ലിക് സ്‌കൂള്‍
X

കൊച്ചി: സംസ്ഥാനത്തെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ വിദ്യാലയമാകാന്‍ ഒരുങ്ങുകയാണ് കൂനമ്മാവ് ചാവറ ദര്‍ശന്‍ സിഎംഐ പബ്ലിക് സ്‌കൂള്‍. കുട്ടികളുടെ കൃഷിയിടത്തിലെ വ്‌ളാത്താങ്കര ചീരകൃഷി, കാര്‍ബണ്‍ ന്യൂട്രല്‍ കൃഷിരീതികള്‍, രാജ്യത്തിനകത്തും പുറത്തുമുള്ള 34 ഇനം മുളകള്‍ കൊണ്ടുള്ള മുളവനം, അന്തരീക്ഷത്തിലെ ഹരിത ഗൃഹ വാതകങ്ങള്‍ ആഗിരണം ചെയ്യുന്ന മരങ്ങള്‍ വെച്ചുപിടിപ്പിക്കല്‍, ജൈവ അജൈവ മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുവാനുള്ള സംവിധാനങ്ങള്‍, പരമ്പരാഗത ഊര്‍ജ്ജ സ്രോതസുകളുടെ ഉപയോഗം, എല്‍ഇഡി ബള്‍ബ്, സോളാര്‍ പാനല്‍ എന്നിവയുടെ ഉപയോഗം എന്നിവ സ്‌കൂളിന്റെ കാര്‍ബണ്‍ ന്യൂട്രല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുന്നു.


സ്‌കൂളില്‍ കാര്‍ബണ്‍ ന്യൂട്രല്‍ ഭക്ഷണങ്ങള്‍ വിതരണം ചെയ്യുക, ഇത്തരം ഭക്ഷണ രീതികള്‍ കുട്ടികള്‍ക്കിടയില്‍ പ്രോല്‍സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ചാവറ ദര്‍ശന്‍ സിഎംഐ പബ്ലിക് സ്‌കൂളിന് കഴിഞ്ഞിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. സ്‌കൂള്‍ അങ്കണത്തില്‍ മുളവനമുള്ള സംസ്ഥാനത്തെ ഒരേയൊരു വിദ്യാലയമാണ് ഇത്. പരിസ്ഥിതി സൗഹൃദ കൃഷി രീതികള്‍, പ്രകൃതിദത്തമായ രീതിയിലുള്ള വളക്കൂട്ടുകളുടെ നിര്‍മ്മാണം, പ്രകൃതി കീടനാശിനികളുടെ ഉപയോഗം, പാരിസ്ഥിതിക എഞ്ചിനീയറിംഗ് മുതലായ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായി സ്‌കൂള്‍ അങ്കണത്തില്‍ നടത്തിവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.കോട്ടുവള്ളി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും മേല്‍നോട്ടത്തിലാണ് കാര്‍ബണ്‍ ന്യൂട്രല്‍ കൃഷിരീതികള്‍ സ്‌കൂളില്‍ നടത്തി വരുന്നത്.

Next Story

RELATED STORIES

Share it