Kerala

ദിലീപിന്റെ ചാലക്കുടി ഡി സിനിമാസ് നിര്‍മിച്ചത് പുറമ്പോക്ക് ഭൂമി കൈയ്യേറിയാണെന്ന കേസില്‍ വിജിലന്‍സിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

ദിലീപ് നല്‍കിയ ഹരജി തീര്‍പ്പാക്കിയാണ് സിംഗിള്‍ ബെഞ്ചിന്റെ വിധി. ആരെയും പ്രതിയാക്കാതെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ വിജിലന്‍സ് കോടതി നിര്‍ദേശിച്ച സാഹചര്യത്തില്‍ അന്വേഷണം ഹരജിക്കാരനെ എങ്ങനെയാണ് ബാധിക്കുകയെന്ന് അറിയില്ലെന്നും കേസില്‍ പ്രതി ചേര്‍ത്താല്‍ മാത്രമേ ഹരജിക്കാരന്‍ കോടതിയെ സമീപിക്കാന്‍ അവകാശമുള്ളെന്നും കോടതി വ്യക്തമാക്കി.

ദിലീപിന്റെ ചാലക്കുടി ഡി സിനിമാസ്  നിര്‍മിച്ചത് പുറമ്പോക്ക് ഭൂമി കൈയ്യേറിയാണെന്ന കേസില്‍ വിജിലന്‍സിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
X

കൊച്ചി:ചലചിത്ര താരം ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസ് സമുച്ചയം നിര്‍മിച്ചത് പുറമ്പോക്ക് ഭൂമി കൈയ്യേറിയാണെന്ന കേസില്‍ വിജിലന്‍സിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. കേസില്‍ അഴിമതി നിരോധന നിയമപ്രകാരമുള്ള പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് സാധുതയുണ്ടോയെന്ന് കൃത്യമായി വിലയിരുത്തുന്ന അന്വേഷണം നടത്തണമെന്നും ജസ്റ്റിസ് ബി സുധീന്ദ്ര കുമാര്‍ നിര്‍ദേശിച്ചു. കൈയേറ്റം ആരോപിച്ചുള്ള പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി 2018 മാര്‍ച്ച് 15ന് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ദിലീപ് നല്‍കിയ ഹരജി തീര്‍പ്പാക്കിയാണ് സിംഗിള്‍ ബെഞ്ചിന്റെ വിധി.

നേരത്തെ ഭൂമി കൈയേറ്റം ആരോപിച്ചുള്ള പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തിയ വിജിലന്‍സ് തുടര്‍ നടപടിക്ക് സാധ്യതയില്ലെന്ന് വ്യക്തമാക്കി റിപോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഇതു നിരസിച്ച വിജിലന്‍സ് കോടതി ആരെയും കേസില്‍ പ്രതി ചേര്‍ക്കാതെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടു. ഇതിനെയാണ് ദിലീപ് ചോദ്യം ചെയ്തത്. ആരെയും പ്രതിയാക്കാതെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ വിജിലന്‍സ് കോടതി നിര്‍ദേശിച്ച സാഹചര്യത്തില്‍ അന്വേഷണം ഹരജിക്കാരനെ എങ്ങനെയാണ് ബാധിക്കുകയെന്ന് അറിയില്ലെന്നും കേസില്‍ പ്രതി ചേര്‍ത്താല്‍ മാത്രമേ ഹരജിക്കാരന്‍ കോടതിയെ സമീപിക്കാന്‍ അവകാശമുള്ളെന്നും കോടതി വ്യക്തമാക്കി.

എന്നാല്‍ കേസ് പരിഗണിച്ചതില്‍ നിന്ന് എല്ലാ വസ്തുതകളും അതീവ ശ്രദ്ധയോടെ പരിശോധിക്കണമെന്ന് വിജിലന്‍സിന് നിര്‍ദേശം നല്‍കേണ്ടതുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തി. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റമാണോ പൊതുസേവകന്റെ ഭാഗത്തു നിന്നുള്ള വീഴ്ചകളാണോ ഇതിലുള്ളതെന്ന് വിജിലന്‍സ് പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി.

Next Story

RELATED STORIES

Share it