ചൈത്രയെ മാറ്റിയത് പ്രതിഷേധാര്‍ഹം; സാമാന്യമര്യാദ പാലിച്ചില്ലെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: പോലിസ് സ്‌റ്റേഷന് കല്ലെറിഞ്ഞ കേസിലെ പ്രതികളായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പിടികൂടാനായി സിപിഎം ജില്ലാകമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ ചൈത്ര തെരേസ ജോണിനെ തിരുവനന്തപുരം ഡിസിപി പദവിയില്‍ നിന്നും ഒഴിവാക്കിയ നടപടി പ്രതിഷേധാര്‍ഹമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ത്രീപീഢകരേയും ഗുണ്ടകളെയും സാമൂഹിക വിരുദ്ധരെയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്.
നാഴികക്ക് നാല്‍പ്പതുവട്ടം സ്ത്രീ സുരക്ഷയുടെ പേരില്‍ വാചലരാവുന്ന സര്‍ക്കാരാണ് തന്റെ ഉത്തരവാദിത്വം നിറവേറ്റിയ വനിതാ ഉദ്യോഗസ്ഥയെ സാമാന്യമര്യാദ പോലും പാലിക്കാതെ സ്ഥലംമാറ്റിയത്. പാര്‍ട്ടി തിരുമാനങ്ങള്‍ക്ക് വഴങ്ങിയില്ലെന്ന കാരണത്താല്‍ തിരുവനന്തപുരം കമ്മീഷണറെയും മുമ്പ് തല്‍സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഇത്തരത്തിലുള്ള സര്‍ക്കാര്‍ നടപടി പോലിസ് ഉദ്യോഗസ്ഥരുടെ ആത്മവീര്യം തകര്‍ക്കും. ഗുണ്ടകള്‍ക്കും സാമൂഹിവിരുദ്ധവര്‍ക്കും എന്ത് സംരക്ഷണവും ഈ സര്‍ക്കാരില്‍ നിന്നും ലഭിക്കുമെന്നതിന്റെ സന്ദേശമാണ് ഈ നടപടി നല്‍കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
RELATED STORIES
സ്വര്‍ണ വില 44,000 തൊട്ടു; വിവാഹ വിപണിയില്‍ ആശങ്ക
21 March 2023 5:06 AM GMTസര്‍ജിക്കല്‍ ഐസിയുവിലെ പീഡനം മനുഷ്യാവകാശ ലംഘനം; പ്രതിക്ക് കടുത്ത ശിക്ഷ ...
21 March 2023 4:31 AM GMTവിന്‍സന്റ് പല്ലിശ്ശേരിക്ക് ഗിന്നസ് വേള്‍ഡ് റെക്കോഡ്
20 March 2023 6:19 PM GMTശ്രീനഗറില്‍ ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല്‍ കോളേജില്‍ യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMT