Kerala

സിഇടി കോളജ്: ജീവനക്കാര്‍ക്ക് നീതി ലഭ്യമാക്കണമെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

സിഇടി കോളജ് അധികൃതരുടെ ധിക്കാര മനോഭാവം മൂലം വര്‍ഷങ്ങളായി വേതനം ലഭിക്കാത്ത ജീവനക്കാരുടെ ആവശ്യങ്ങള്‍ക്ക് എത്രയും പെട്ടെന്ന് പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് വിമന്‍ ഇന്ത്യാ മുവ്‌മെന്റ് എറണാകുളം ജില്ലാ ഭാരവാഹികള്‍ ആവശ്യപെട്ടു.

സിഇടി കോളജ്: ജീവനക്കാര്‍ക്ക് നീതി ലഭ്യമാക്കണമെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്
X

പെരുമ്പാവൂര്‍: സിഇടി കോളജ് അധികൃതരുടെ ധിക്കാര മനോഭാവം മൂലം വര്‍ഷങ്ങളായി വേതനം ലഭിക്കാത്ത ജീവനക്കാരുടെ ആവശ്യങ്ങള്‍ക്ക് എത്രയും പെട്ടെന്ന് പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് വിമന്‍ ഇന്ത്യാ മുവ്‌മെന്റ് എറണാകുളം ജില്ലാ ഭാരവാഹികള്‍ ആവശ്യപെട്ടു. ജീവനക്കാര്‍ നടത്തുന്ന സമരപന്തല്‍ സന്ദര്‍ശിച്ചു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു സംസാരിക്കുകയായിരുന്നു അവര്‍.

പ്രായമായവരും ഗര്‍ഭിണികളുമുള്‍പ്പടെയുള്ള സ്ത്രീ ജീവനക്കാരോട് അല്‍പ്പം പോലും മാന്യത കാണിക്കാതെ അവരെ സമരങ്ങളിലേക്കും പട്ടിണിയിലേക്കും തള്ളിവിടുന്ന അധാര്‍മ്മിക മനോഭാവമാണ് സ്ഥാപന മേധാവികള്‍ കൈകൊള്ളുന്നത്. സ്ത്രീ ജീവനക്കാര്‍ ഭൂരിഭാഗം വരുന്ന സ്ഥാപനത്തില്‍ അവരുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ പോലും തയ്യാറാവാത്ത മാനേജ്‌മെന്റിനെതിരേ വനിതാ കമ്മീഷന്‍ ഇടപെടണമെന്നും അവര്‍ ആവശ്യപെട്ടു.

ജില്ലാ ജനറല്‍ സെക്രട്ടറി സുമയ്യ കൊച്ചി, ബിന്ദുവില്‍സണ്‍, എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡണ്ട് ഷീബ സഗീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സമരപന്തല്‍ സന്ദര്‍ശിച്ചത്. ജീവനക്കാര്‍ക്ക് നീതി കൊടുക്കാന്‍ അധികാരികള്‍ തയ്യാറായില്ലെങ്കില്‍ സമരവുമായി മുന്നോട്ട് പോകുവാന്‍ എല്ലാ വിധ പിന്തുണയും അവര്‍ വാഗ്ദാനം ചെയ്തു.

Next Story

RELATED STORIES

Share it