Kerala

പി.എസ്.സി എഴുതാന്‍ സര്‍ട്ടിഫിക്കറ്റുകള്‍ അപ് ലോഡ് ചെയ്യണം

അഡ്വൈസ് മെമ്മോ (നിയമന ശുപാര്‍ശ) ഉദ്യോഗാര്‍ഥികള്‍ക്ക് കമ്മിഷന്റെ ഓഫീസില്‍ വച്ച് നേരിട്ട് കൈമാറുന്നതിനും തീരുമാനമായി. നിലവില്‍ സാധാരണ തപാലിലാണ് നിയമന ശുപാര്‍ശ അയയ്ക്കുന്നത്. പലപ്പോഴും ഉദ്യോഗാര്‍ഥികള്‍ക്ക് ഇത് ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്.

പി.എസ്.സി എഴുതാന്‍ സര്‍ട്ടിഫിക്കറ്റുകള്‍ അപ് ലോഡ് ചെയ്യണം
X

തിരുവനന്തപുരം: പരീക്ഷയെഴുതാന്‍ അപേക്ഷ നല്‍കുന്ന ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ വെബ്സൈറ്റില്‍ അപ്-ലോഡ് ചെയ്യണമെന്ന് പി.എസ്.സി തീരുമാനം. ഇതിലൂടെ യോഗ്യതയുള്ളവര്‍ക്ക് മാത്രമായി പരീക്ഷ പരിമിതപ്പെടുത്താന്‍ കഴിയുമെന്നാണ് കമ്മിഷന്‍ വിലയിരുത്തുന്നത്.

നിലവില്‍ പരീക്ഷയ്ക്ക് ശേഷമാണ് സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നത്. ഒക്ടോബര്‍ മുതലുളള പരീക്ഷകള്‍ക്കാണ് പുതിയ പരിഷ്‌കാരം ഏര്‍പ്പെടുത്തുക. അതോടൊപ്പം തന്നെ അഡ്വൈസ് മെമ്മോ (നിയമന ശുപാര്‍ശ) ഉദ്യോഗാര്‍ഥികള്‍ക്ക് കമ്മിഷന്റെ ഓഫീസില്‍ വച്ച് നേരിട്ട് കൈമാറുന്നതിനും തീരുമാനമായി. നിലവില്‍ സാധാരണ തപാലിലാണ് നിയമന ശുപാര്‍ശ അയയ്ക്കുന്നത്. പലപ്പോഴും ഉദ്യോഗാര്‍ഥികള്‍ക്ക് ഇത് ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്. ശുപാര്‍ശയുടെ ഡ്യൂപ്ലിക്കേറ്റ് നല്‍കുന്നതിന് നിലവില്‍ വ്യവസ്ഥയുമില്ല. പകരം നിയമന ശുപാര്‍ശ ചെയ്തുവെന്ന അറിയിപ്പ് നല്‍കാന്‍ മാത്രമേ കഴിയൂ.

നിയമന ശുപാര്‍ശ കമ്മിഷന്റെ ഓഫീസില്‍ ഹാജരായി ഉദ്യോഗാര്‍ഥി കൈപ്പറ്റുന്നതോടെ ഇതിന് പരിഹാരമാകും. 25 മുതല്‍ അംഗീകരിക്കുന്ന നിയമന ശുപാര്‍ശകള്‍ക്കാണ് പുതിയ നടപടിക്രമം ബാധകമാകുക. ആഗസ്ത് 5ന് കമ്മിഷന്റെ ആസ്ഥാന ഓഫീസില്‍ നിയമന ശുപാര്‍ശ വിതരണം ആരംഭിക്കും. മേഖല, ജില്ലാ ഓഫീസുകളില്‍ തുടര്‍ന്നുളള ദിവസങ്ങളിലായി വിതരണം ചെയ്യും. നിയമന ശുപാര്‍ശ വിതരണം ചെയ്യുന്ന തീയതി അടക്കമുളള വിവരം ബന്ധപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് തപാല്‍, പ്രൊഫൈല്‍, മൊബൈല്‍ സന്ദേശങ്ങളിലൂടെ നല്‍കും. നിശ്ചിത ദിവസം കൈപ്പറ്റാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് തുടര്‍ന്നുളള ദിവസങ്ങളിലും അതാത് പി.എസ്.സി ഓഫീസില്‍ നിന്നു കൈപ്പറ്റാം.

Next Story

RELATED STORIES

Share it