Kerala

സിമന്റ് വില വര്‍ധന ഗൂഡാലോചനയെന്ന് കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍

നികുതി കുറച്ചാല്‍ ഒരു ചാക്കിന് 40 രൂപയുടെ വിലക്കുറവുണ്ടാകും. ഇതുമുന്നില്‍ കണ്ടാണ് ഉല്‍പ്പാദകര്‍ 80 രൂപ വിലവര്‍ധിപ്പിച്ചത്. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കേണ്ട ലാഭം തട്ടിയെടുക്കാനാണ് ഉല്‍പ്പാദകര്‍ ശ്രമിക്കുന്നത്. ഇത് കോടതിയില്‍ ചോദ്യം ചെയ്യുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

സിമന്റ് വില വര്‍ധന ഗൂഡാലോചനയെന്ന് കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍
X

കൊച്ചി: സിമന്റിന്റെ നികുതി 18 ശതമാനമായി കുറയ്ക്കാനുളള നിര്‍ദ്ദേശം 20ന് ചേരുന്ന ജിഎസ്ടി കൗണ്‍സിലിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്താനിരിക്കേ ഉല്‍പ്പാദകര്‍ സിമന്റിന്റെ വില വര്‍ധിപ്പിച്ചത് ഗൂഢാലോചനയുടെ ഫലമാണെന്ന് കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍. നികുതി കുറച്ചാല്‍ ഒരു ചാക്കിന് 40 രൂപയുടെ വിലക്കുറവുണ്ടാകും. ഇതുമുന്നില്‍ കണ്ടാണ് ഉല്‍പ്പാദകര്‍ 80 രൂപ വിലവര്‍ധിപ്പിച്ചത്. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കേണ്ട ലാഭം തട്ടിയെടുക്കാനാണ് ഉല്‍പ്പാദകര്‍ ശ്രമിക്കുന്നത്. ഇത് കോടതിയില്‍ ചോദ്യം ചെയ്യുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. 80 രൂപ ഉല്‍പ്പാദന ചെലവുള്ള ഒരു ചാക്ക് സിമന്റ്(50 കിലോ) ഉല്‍പ്പാദകര്‍ നേരിട്ട് കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കുന്നത് 150 രൂപയ്ക്കാണ്. എന്നാല്‍ ചെറുകിട സംരംഭകരും പൊതുജനങ്ങളും മൂന്നിരട്ടി വില നല്‍കേണ്ടി വരും. ഉല്‍പ്പാദന ചെലവും മാന്യമായ ലാഭവും ഉറപ്പുവരുത്തി സിമന്റ് വില ഏകീകരിക്കാനുള്ള വിലനിയന്ത്രണ സംവിധാനം സൃഷ്ടിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.കടുത്ത വര്‍ശച്ചയുടെ സാഹചര്യത്തില്‍ വാട്ടര്‍ അതോറിറ്റിക്ക് ഫലപ്രദമായി പ്രവര്‍ത്തിക്കാനാവശ്യമായ ഫണ്ട് നല്‍കുക, വരള്‍ച്ച മുന്നില്‍ കണ്ട് വാട്ടര്‍ അതോറിറ്റിക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കുക, വാട്ടര്‍ അതോറിറ്റി കരാറുകാര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക നല്‍കുക, ഓാരോ വര്‍ഷവും ഡിസംബര്‍ 31ന് മുമ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പണികള്‍ പൂര്‍ത്തീകരിച്ച് ബില്ലുകള്‍ പാസാക്കുക, നെല്‍കര്‍ഷകരുടെ പണം ബാങ്കുകള്‍ മുഖേന നല്‍കുന്ന രീതിയില്‍ ചെറുകിട കരാറുകാരുടെ ബില്ലുകളും നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ഭാരവാഹികള്‍ ഉയര്‍ത്തി.കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി, ജില്ലാ പ്രസിഡന്റ് ബിനു മാത്യു, പി കെ രമേശന്‍, സിദ്ദിഖ് തച്ചുവള്ളത്ത്, ടി എ ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it