- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പെരിയ കേസിൽ മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ അടക്കം 24 പ്രതികൾ; കുറ്റപത്രം നൽകി സിബിഐ
കൊലപാതകം, ഗൂഡാലോചന, സംഘം ചേരൽ, തെളിവ് നശിപ്പിക്കൽ, ആയുധ നിയമം തുടങ്ങി വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
തിരുവനന്തപുരം: പെരിയ കേസിൽ സിബിഐ കുറ്റപത്രം നൽകി. 24 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. സിപിഎം പ്രാദേശിക നേതാവ് പീതാബരനാണ് കേസിലെ ഒന്നാം പ്രതി. ഉദുമ മുൻ എംഎൽഎ കെ വി കുഞ്ഞിരാമനും പ്രതി പട്ടികയിലുണ്ട്. കൊലപാതകം, ഗൂഡാലോചന, സംഘം ചേരൽ, തെളിവ് നശിപ്പിക്കൽ, ആയുധ നിയമം തുടങ്ങി വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം നൽകിയത്.
കാസര്‍കോട് പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത്ലാല്‍ (24) എന്നിവർ 2019 ഫെബ്രുവരി 17നു രാത്രി 7.45നാണ് കൊല്ലപ്പെട്ടത്. വാഹനങ്ങളിലെത്തിയ അക്രമി സംഘം കൃപേഷിനെയും ശരത് ലാലിനെയും ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകം, ഗൂഡാലോചന, സംഘം ചേരൽ, തെളിവ് നശിപ്പിക്കൽ, ആയുധ നിയമം തുടങ്ങി വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കേസിൽ അഞ്ച് സിപിഎം പ്രവർത്തകരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ബ്രാഞ്ച് സെക്രട്ടറി രാജു, സുരേന്ദ്രന്‍, ശാസ്താ മധു, റെജി വര്‍ഗീസ്, ഹരിപ്രസാദ് എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. ഇവർ കൊലപാതകത്തിൽ നേരിട്ടു ബന്ധമുള്ളവരാണെന്നാണ് സിബിഐയുടെ കണ്ടെത്തൽ. ഇവരുടെ അറസ്റ്റിനു പിന്നാലെ കേസിൽ പുതുതായി 10 പേരെ കൂടി പ്രതിചേർത്തതായായി സിബിഐ കോടതിയെ അറിയിച്ചിരുന്നു.
കേസില്‍ ഒന്നാം പ്രതിയായ സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ.പീതാംബരനാണ് ആദ്യം അറസ്റ്റിലായത്. സംഭവം നടന്ന് മൂന്നാം ദിവസമായിരുന്നു അറസ്റ്റ്. പിറ്റേ ദിവസം സജി സി ജോര്‍ജ് എന്നയാളും അറസ്റ്റിലായി. 2019 ഫെബ്രുവരി 21നാണു കേസ് ക്രൈംബാഞ്ചിനു വിട്ടത്. തുടര്‍ന്ന് അഞ്ചുപേരെ കൂടി അറസ്റ്റ് ചെയ്തു. പിന്നീട് ഏരിയ സെക്രട്ടറിയെയും ലോക്കല്‍ സെക്രട്ടറിയും അറസ്റ്റ് ചെയ്ത ക്രൈംബാഞ്ച് മേയ് 20നു ഹൊസ്ദുര്‍ഗ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. വിചാരണ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയിലേക്കു ജൂലൈ 17നു മാറ്റി.
കേസില്‍ സിബിഐ അന്വേഷണം വേണമെന്ന കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ ആവശ്യത്തില്‍ 2019 സെപ്തംബര്‍ 30നാണു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അനുകൂല വിധി പുറപ്പെടുവിച്ചത്. ക്രൈംബ്രാഞ്ച് കുറ്റപത്രം കോടതി റദ്ദാക്കി. തുടര്‍ന്ന് ഒക്ടോബര്‍ 24നാണു സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
അന്വേഷണം സിബിഐക്കു വിട്ടതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ അപ്പീലുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും സ്‌റ്റേ ലഭിച്ചില്ല. കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയ കോടതി, കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പത്ത് പ്രതികളുടെ ജാമ്യാപേക്ഷ തള്ളുകയും ചെയ്തു.
കേസ് സിബിഐക്കു വിട്ട സിംഗിള്‍ ബെഞ്ചിന്റെ വിധി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കളുടെ ഹരജി കൂടി കേട്ടുകൊണ്ടായിരുന്നു ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി ശരിവച്ചത്.
RELATED STORIES
മാവോവാദി വിരുദ്ധ സ്ക്വോഡിലെ ഉദ്യോഗസ്ഥന് വെടിയേറ്റു മരിച്ച നിലയില്‍
15 Dec 2024 5:50 PM GMTതബല വിസ്മയം ഉസ്താദ് സാക്കിര്‍ ഹുസൈന് അന്തരിച്ചു
15 Dec 2024 5:34 PM GMTസന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയതുടക്കം; ഏഴ് ഗോള്‍ ത്രില്ലറില്‍...
15 Dec 2024 3:11 PM GMTവാട്ട്സാപ്പ് ബന്ധം ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലെത്തി; മലയാളിയില്‍...
15 Dec 2024 3:08 PM GMTസംഘപരിവാരത്തിന് വടി കൊടുത്ത ശേഷം മലക്കം മറിയുന്ന നിലപാട് സിപിഎം...
15 Dec 2024 2:01 PM GMTലക്ഷദ്വീപ് വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയിലിട്ട് ക്രൂരമായി...
15 Dec 2024 12:52 PM GMT