Kerala

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി: പ്രതിയായ കെ എ രതീഷിന്റെ ശമ്പളം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം

നിലവില്‍ ഖാദി ബോര്‍ഡ് സെക്രട്ടറിയായ കെ എ രതീഷിന്റെ ശമ്പളം ഇരട്ടിയാക്കാനാണ് നീക്കം നടക്കുന്നത്.

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി: പ്രതിയായ കെ എ രതീഷിന്റെ ശമ്പളം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം
X

തിരുവനന്തപുരം: കശുവണ്ടി വികസന കോര്‍പ്പറേഷന്‍ തോട്ടണ്ടി അഴിമതിക്കേസിലെ പ്രതിയായ കെ എ രതീഷിന്റെ ശമ്പളം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം. നിലവില്‍ ഖാദി ബോര്‍ഡ് സെക്രട്ടറിയായ കെ എ രതീഷിന്റെ ശമ്പളം ഇരട്ടിയാക്കാനാണ് നീക്കം നടക്കുന്നത്. 80,000 രൂപയില്‍ നിന്ന് 1,70,000 രൂപയാക്കാന്‍ കെ എ രതീഷ് തന്നെ സര്‍ക്കാരിന് കത്ത് നല്‍കി. ശമ്പളം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്.

നേരത്തെ ഇന്‍കെല്‍ എംഡി സ്ഥാനത്തിരുന്ന രതീഷിന് 1,70,000 രൂപയായിരുന്നു ശമ്പളം. ഇന്‍കെലില്‍ നിന്നും ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് എത്തിയപ്പോള്‍ 80,000 രൂപയായി കുറഞ്ഞു. ഖാദി ബോര്‍ഡില്‍ സെക്രട്ടറിക്കാണ് ശമ്പളം വര്‍ധിപ്പിക്കുന്നതിനുള്ള അനുമതിയുള്ളത്. ഈ അധികാരം ഉപയോഗിച്ചാണ് കെ എ രതീഷ് തന്നെ ശമ്പളം ഇന്‍കെലിലെ ശമ്പളത്തിന് സമാനമാക്കാന്‍ അംഗീകാരം തേടിയത്. തോട്ടണ്ടി അഴിമതിക്കേസില്‍ സര്‍ക്കാര്‍ സിബിഐയ്ക്ക് പ്രോസിക്യൂഷന്‍ അഴിമതി നിഷേധിച്ചതിനു പിന്നാലെയാണ് ശമ്പള വര്‍ധനവിനും നീക്കം നടക്കുന്നത്. വിജിലന്‍സ് എഴുതിത്തള്ളിയ അഴിമതി കേസില്‍ സിബിഐയാണ് ഗുണനിലവാരം കുറഞ്ഞ തോട്ടണ്ടി വാങ്ങിയതിലൂടെ കോര്‍പറേഷന് വലിയ നഷ്ടമുണ്ടായതായി കണ്ടെത്തിയത്.

Next Story

RELATED STORIES

Share it