റിക്രൂട്ടിംഗ് ഏജന്‍സിയുടെ ജനറല്‍ മാനേജരെ തട്ടിക്കൊണ്ടുപോയ കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍
കാലടി കൊറ്റമം ആറ്റാഞ്ചേരി വീട്ടില്‍ അശ്വിന്‍ രാജ് (23) നെയാണ് അങ്കമാലി പോലിസ് അറസ്റ്റ് ചെയ്തത്. മേലൂര്‍ പൂഞ്ഞാക്കാരന്‍ വീട്ടില്‍ തങ്കച്ചന്‍,ജോസ്പുരം വേഴപ്പറമ്പന്‍ ജോസ് മോന്‍, നായത്തോട് തേയ്ക്കാനത്ത് എല്‍ദോ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.വളഞ്ഞമ്പലത്ത് ട്രാവല്‍ ഏജന്‍സിയുടെ ജനറല്‍ മാനേജരായ ഒറ്റപ്പാലം സ്വദേശി ഉണ്ണികൃഷ്ണനെയാണ് അങ്കമാലിയില്‍ നിന്ന് തട്ടിക്കൊണ്ടു പോയത്

കൊച്ചി: റിക്രൂട്ടിംഗ് ഏജന്‍സിയുടെ ജനറല്‍ മാനേജരെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കാലടി കൊറ്റമം ആറ്റാഞ്ചേരി വീട്ടില്‍ അശ്വിന്‍ രാജ് (23) നെയാണ് അങ്കമാലി പോലിസ് അറസ്റ്റ് ചെയ്തത്. മേലൂര്‍ പൂഞ്ഞാക്കാരന്‍ വീട്ടില്‍ തങ്കച്ചന്‍, ജോസ്പുരം വേഴപ്പറമ്പന്‍ ജോസ് മോന്‍, നായത്തോട് തേയ്ക്കാനത്ത് എല്‍ദോ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 17 നാണ് സംഭവം. വളഞ്ഞമ്പലത്ത് ട്രാവല്‍ ഏജന്‍സിയുടെ ജനറല്‍ മാനേജരായ ഒറ്റപ്പാലം സ്വദേശി ഉണ്ണികൃഷ്ണനെയാണ് അങ്കമാലിയില്‍ നിന്ന് തട്ടിക്കൊണ്ടു പോയത്. ഇയാളെ മണിക്കൂറുകള്‍ നീണ്ടുനിന്ന ശ്രമത്തിനൊടുവില്‍ പോലിസ് മോചിപ്പിച്ചു.
വിദേശത്ത് ജോലിക്ക് കൊണ്ടുപോകാം എന്നു പറഞ്ഞ് പ്രതിയുടെ ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടുന്ന മൂന്നുപേരില്‍ നിന്ന് ഒരുവര്‍ഷം മുമ്പ് എട്ടരലക്ഷത്തോളം രൂപ ഇയാള്‍ വാങ്ങിയിരുന്നു. ഇതിന്റെ പേരില്‍ സംഘം രണ്ടു വാഹനങ്ങളിലായി ഇയാളെ തട്ടി കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപികരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. നിരവധി കേസുകളിലെ പ്രതിയാണ് അശ്വിന്‍ രാജ് എന്ന് പോലിസ് പറഞ്ഞു. എസ്എച്ച്ഒ സോണി മത്തായി, എസ്‌ഐമാരായ കെ അജിത്ത്, മാര്‍ട്ടിന്‍, എസ്‌സിപിഒ മാരായ കെ എസ് വിനോദ്, റോണി, ജിന്‍സന്‍, ബെന്നി, സാനി തോമസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
RELATED STORIES
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവ് പി ആര് അരവിന്ദാക്ഷന്...
26 Sep 2023 11:43 AM GMTവിദ്വേഷ പ്രസംഗം 80 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെന്ന്...
26 Sep 2023 9:43 AM GMTദാദാ സാഹേബ് ഫാല്‍കെ പുരസ്കാരം ഇതിഹാസ നായിക വഹീദ റഹ്മാന്
26 Sep 2023 9:37 AM GMTആദിവാസി ഭൂമി കൈയേറ്റ വാര്‍ത്ത: ആര് സുനിലിനെതികേ കേസെടുത്ത നടപടി...
26 Sep 2023 8:31 AM GMTപാര്‍ട്ടിക്കെതിരെ വാര്‍ത്ത നല്കുന്ന മാധ്യമപ്രവര്‍ത്തകരെ ...
26 Sep 2023 6:14 AM GMTപത്തനംതിട്ട സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ആരോപണം
26 Sep 2023 5:13 AM GMT