Kerala

മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്കെതിരെ മൊഴി നല്‍കാന്‍ ഇ ഡി ഭീഷണിപ്പെടുത്തിയതായി സന്ദീപ് നായര്‍ മൊഴി നല്‍കിയതായി ക്രൈംബ്രാഞ്ച്

കോടതിയില്‍ നല്‍കിയ റിപോര്‍ട്ടിലാണ് ക്രൈബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയത്.മുഖ്യമന്ത്രി,നിയമസഭാ സ്പീക്കര്‍,കെ ടി ജലീല്‍,കൊടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കൊടിയേരി എന്നിവര്‍ക്കെതിരെ മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് ഇ ഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി പ്രേരിപ്പിച്ചുവെന്നും ഇതിലൂടെ തനിക്ക് മാനസിക പീഡനം ഏല്‍ക്കേണ്ടി വന്നതായി സന്ദീപ് നായര്‍ മൊഴി നല്‍കിയതായി ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കിയ റിപോര്‍ടില്‍ ചൂണ്ടിക്കാട്ടി

മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്കെതിരെ മൊഴി നല്‍കാന്‍ ഇ ഡി ഭീഷണിപ്പെടുത്തിയതായി സന്ദീപ് നായര്‍ മൊഴി നല്‍കിയതായി ക്രൈംബ്രാഞ്ച്
X

കൊച്ചി: സ്വര്‍ണ്ണക്കടത്തു കേസില്‍ മുഖ്യന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്കെതിരെ മൊഴി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി പ്രേരിപ്പിച്ചുവെന്ന് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍ മൊഴി നല്‍കിയതായി ക്രൈംബ്രാഞ്ച്. കോടതിയിലാണ് ഇത് സംബന്ധിച്ച റിപോര്‍ട് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചത്.

കേസില്‍ ഇ ഡി ഉദ്യോഗസ്ഥര്‍ സന്ദീപ് നായരെ വാങ്ങി ചോദ്യം ചെയ്ത സമയത്തും പിന്നീട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ചോദ്യം ചെയ്യുന്ന സമയത്തും അന്വേഷണ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രി,നിയമസഭാ സ്പീക്കര്‍,കെ ടി ജലീല്‍,കൊടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കൊടിയേരി എന്നിവര്‍ക്കെതിരെ മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി പ്രേരിപ്പിച്ചുവെന്നും ഇതിലൂടെ തനിക്ക് മാനസിക പീഡനം ഏല്‍ക്കേണ്ടി വന്നതായി സന്ദീപ് നായര്‍ മൊഴി നല്‍കിയതായി ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കിയ റിപോര്‍ടില്‍ ചൂണ്ടിക്കാട്ടി.

ഇ ഡി ക്കെതിരായ കേസില്‍ സന്ദീപ് നായരുടെ മൊഴി നിര്‍ണ്ണായകമാണെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കിയ റിപോര്‍ടില്‍ വ്യക്തമാക്കുന്നു.സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സന്ദീപ് നായരെ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്കെതിരെ തെളിവു നല്‍കാന്‍ പ്രേരിപ്പിച്ചുവെന്ന വിഷയത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്.

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സന്ദീപ് നായരുടെ മൊഴി രേഖപ്പെടുത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കഴിഞ്ഞ മാസം 31 ന് എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.കോടതി ഇതിന് അനുമതി നല്‍കിയതിനെ തുടര്‍ന്ന് ഈ മാസം രണ്ടിന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍വെച്ച് അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തിലാണ് സന്ദീപിന്റെ മൊഴി രേഖപ്പെടുത്തിയതെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കിയ റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Next Story

RELATED STORIES

Share it