Kerala

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

തമിഴ്‌നാട് രജിസ്‌ട്രേഷന്‍ കാറാണ് കത്തിയത്. തിരുനല്‍വേലി സ്വദേശിയായ അന്തോണിയും മറ്റൊരാളുമാണ് കാറിലുണ്ടായിരുന്നത്.

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു
X

തിരുവനന്തപുരം: പട്ടം പ്ലാമൂടിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. മധുരയില്‍നിന്ന് വാമാനപുരത്തേക്ക് പോവുകയായിരുന്ന കാറാണ് അഗ്‌നിക്കിരയായത്. തമിഴ്‌നാട് രജിസ്‌ട്രേഷന്‍ കാറാണ് കത്തിയത്. തിരുനല്‍വേലി സ്വദേശിയായ അന്തോണിയും മറ്റൊരാളുമാണ് കാറിലുണ്ടായിരുന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പഴയ സാധനങ്ങളുടെ ബിനിനസുമായി ബന്ധപ്പെട്ട് വെഞ്ഞാറമൂട്ടിലേക്ക് പോയതാണ് അവര്‍.

രാത്രി 9.45 ഓടെയായിരുന്നു സംഭവം. കാറിന്റെ മുന്‍വശത്തുനിന്ന് പുക ഉയരുന്നതുകണ്ട നാട്ടുകാരാണ് അക്കാര്യം കാറിലുണ്ടായിരുന്നവരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഉടന്‍ കാര്‍ നിര്‍ത്തി യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ ഇരുവര്‍ക്കും പൊള്ളലേറ്റില്ല. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. അഗ്‌നിശമന സേനയുടെ രണ്ട് സംഘങ്ങളെത്തി 20 മിനിറ്റുനേരം പരിശ്രമിച്ചാണ് തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയത്.

Next Story

RELATED STORIES

Share it