Kerala

വര്‍ഗീയവാദികള്‍ക്ക് മനുഷ്യരെ സ്‌നേഹിക്കാനാകുമോ?'; 'അവര്‍ പിന്നോക്ക വിരുദ്ധരാണ്, ദലിത് വിരുദ്ധരാണ്, ബിജെപി ബന്ധം അവസാനിപ്പിച്ച് : കെ എ ബാഹുലേയന്‍

വര്‍ഗീയവാദികള്‍ക്ക് മനുഷ്യരെ സ്‌നേഹിക്കാനാകുമോ?; അവര്‍ പിന്നോക്ക വിരുദ്ധരാണ്, ദലിത് വിരുദ്ധരാണ്, ബിജെപി ബന്ധം അവസാനിപ്പിച്ച് : കെ എ ബാഹുലേയന്‍
X

തിരുവനന്തപുരം: വര്‍ഗീയതയോട് വിട്ടുവീഴ്ച ചെയ്യാന്‍ കഴിയാത്തതിനാല്‍ താന്‍ ബിജെപി വിടുന്നുവെന്ന് മുതിര്‍ന്ന നേതാവ് കെ എ ബാഹുലേയന്‍. ചതയ ദിനാഘോഷം സംഘടിപ്പിക്കാന്‍ ഒബിസി മോര്‍ച്ചയെ ഏല്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട ബാഹുലേയനെ അനുനയിപ്പിക്കാന്‍ എസ് സുരേഷിന്റെ നേതൃത്വത്തില്‍ ബിജെപി തിരക്കിട്ട നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് താനിനി തിരികെ ചെല്ലില്ലെന്നും ബിജെപി ബന്ധം അടഞ്ഞ അധ്യായമാണെന്നും ബാഹുലേയന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഗുരുദേവനെ ബിജെപി ഹിന്ദു സന്യാസി ആക്കി ചുരുക്കാന്‍ ആണ് ശ്രമിക്കുന്നത്. അവര്‍ ദലിത് വിരുദ്ധരും പിന്നോക്ക വിരുദ്ധരുമാണെന്നും വര്‍ഗീയവാദികള്‍ക്ക് എങ്ങനെ മനുഷ്യരെ സ്നേഹിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു.

റിപ്പബ്ലിക് ദിന പരേഡില്‍ ഗുരുദേവന്റെ ഫ്ളോട്ട് നിഷേധിച്ചതിനെ തുടര്‍ന്ന് ഒരിക്കല്‍ പാര്‍ട്ടിയില്‍ നിന്ന് താന്‍ വിട്ടുപോരാനൊരുങ്ങിയെന്നും മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞപ്പോഴാണ് താന്‍ അയഞ്ഞതെന്നും ബാഹുലേയന്‍ വിശദീകരിക്കുന്നു. കേരളത്തിലും ഉത്തരേന്ത്യയിലും ന്യൂനപക്ഷ വിഷയങ്ങളില്‍ ഉള്‍പ്പെടെ രണ്ട് നിലപാടാണ് ബിജെപിക്കുള്ളത്. ഒബിസി മോര്‍ച്ചയുമായി ബന്ധപ്പെട്ട് തനിക്ക് അഭിപ്രായ ഭിന്നതകളുണ്ടെന്നും താന്‍ വര്‍ഗപ്രസ്ഥാനങ്ങളില്‍ വിശ്വസിക്കുന്നുവെങ്കിലും വര്‍ഗീയ പ്രസ്ഥാനത്തില്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനങ്ങള്‍ക്ക് വേണ്ടിയല്ല പാര്‍ട്ടി വിടുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. പാര്‍ട്ടി തനിക്ക് വേണ്ടുവോളം സ്ഥാനമാനങ്ങള്‍ നല്‍കിയിട്ടുണ്ട്. വര്‍ഗീയതോട് വിട്ടുവീഴ്ച ചെയ്യാനാകാത്തതിനാല്‍ മാത്രമാണ് പാര്‍ട്ടി വിടുന്നത്. വര്‍ഗീയതയും മതവികാരവും ആളിക്കത്തിക്കുകയാണ് ബിജെപിയുടെ ഉദ്ദേശം. താന്‍ അടക്കമുള്ളവര്‍ക്ക് പഠിക്കാന്‍ അവസരം ഉണ്ടായത് ഇവിടെ ക്രിസ്ത്യാനികള്‍ ഉള്ളതുകൊണ്ടാണ്. ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധ നിലപാടുകള്‍ അതുകൊണ്ട് തന്നെ അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






Next Story

RELATED STORIES

Share it