കാംപസ് ഫ്രണ്ട് എക്‌സ്പ്രസ്സിയോ '19ന് തുടക്കം

എറണാകുളം ആലുവ ഐഎംഎ ഹാളില്‍ നടന്ന പരിപാടി സംസ്ഥാന ഉപാധ്യക്ഷ കെ പി ഫാത്തിമ ഷെറിന്‍ ഉദ്ഘാടനം ചെയ്തു.

കാംപസ് ഫ്രണ്ട് എക്‌സ്പ്രസ്സിയോ 19ന് തുടക്കം

എറണാകുളം : 'ആത്മാഭിമാനത്തെ ജ്വലിപ്പിക്കുക' എന്ന ശീര്‍ഷകത്തില്‍ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ തലത്തില്‍ വിദ്യാര്‍ഥിനികള്‍ക്കായി സംഘടിപ്പിക്കുന്ന എക്‌സ്പ്രസ്സിയോ '19 ന് തുടക്കമായി. എറണാകുളം ആലുവ ഐഎംഎ ഹാളില്‍ നടന്ന പരിപാടി സംസ്ഥാന ഉപാധ്യക്ഷ കെ പി ഫാത്തിമ ഷെറിന്‍ ഉദ്ഘാടനം ചെയ്തു. അനീതി നിയമമാകുകയും വ്യക്തി സ്വാതന്ത്ര്യം പോലും ഹനിക്കപ്പെടുകയും ചെയ്യുന്ന കാലത്ത് വിദ്യാര്‍ത്ഥിനികള്‍ ശബ്ദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാധാനപരമായ ജീവിതം നയിക്കുവാനോ സ്വാതന്ത്ര്യത്തോടെ പഠിക്കാനോ സാധിക്കാതെ ഒരുപാട് പെണ്‍കുട്ടികള്‍ ബുദ്ധിമുട്ടുന്നു. ഇവര്‍ ഓരോരുത്തര്‍ക്കും വേണ്ടി ശബ്ദിക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്നും ഷെറിന്‍ പറഞ്ഞു. വിവിധ സെഷനുകളിലായി റൈഹാനത് ടീച്ചര്‍, ആരിഫ് ബിന്‍ സലിം, ജില്ലാ പ്രസിഡന്റ് തൗഫീഖ് സംസാരിച്ചു.കൊല്ലം ജില്ലയുടെ എക്പ്രസ്സിയോ കാംപസ് ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ ആസിഫ് എം നാസര്‍ ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളില്‍ ഷമീര്‍ ഭരണിക്കാവ്, അര്‍ഷദ് ആലപ്പുഴ, ജില്ലാ പ്രസിഡന്റ് അജ്മല്‍ ഹുസയ്ന്‍ സംസാരിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലും എക്പ്രസ്സിയോ 19 നടത്താനാണ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.

RELATED STORIES

Share it
Top