Kerala

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം
X

കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. ദുരിതബാധിതരെ കണ്ടെത്തുന്നതിനായി 2017ല്‍ നടത്തിയ ആദ്യഘട്ട മെഡിക്കല്‍ പരിശോധനയുടെയും ഫില്‍ഡ് തല പരിശോധനയുടെയും അടിസ്ഥാനത്തില്‍ പ്രാഥമിക ലിസ്റ്റില്‍ ഉള്‍പ്പെട്ടതും പിന്നീട് അന്തിമ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെട്ടതുമായ 1,031 പേരില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ധനസഹായം നല്‍കും. ഇതിനുള്ള അനുമതി മന്ത്രിസഭായോഗം ജില്ലാ കലക്ടര്‍ക്ക് നല്‍കി.

ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ 1,031 പേരെ കാസര്‍കോട് വികസന പാക്കേജിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി സഹായം അനുവദിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടന്നു വരികയായിരുന്നു. 2024 ജൂലൈ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രഖ്യാപിച്ചത് നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു കലക്ടറേറ്റില്‍ സമരം നടന്നത്. മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചത് നടപ്പിലാക്കേണ്ടത് കലക്ടറാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപനം നടത്തി ഒരു വര്‍ഷത്തിലേറെയായിട്ടും ദുരിതബാധിതര്‍ക്ക് ഇതുവരെ ഒരു ആനുകൂല്യവും കിട്ടിയില്ലെന്നും സമരക്കാര്‍ ആരോപിച്ചിരുന്നു.

Next Story

RELATED STORIES

Share it