Kerala

കടല്‍ക്ഷോഭം: തീരദേശത്ത് ഒരുമാസത്തെ സൗജന്യ റേഷൻ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടും

70 വയസ് പിന്നിട്ട ഏഴ് തടവുകാര്‍ക്ക് പരോള്‍ അനുവദിക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ ശിപാര്‍ശയും മന്ത്രിസഭ അംഗീകരിച്ചു. സർക്കാർ ജീവനക്കാരുടെ ആരോഗ്യ പദ്ധതിക്കായി റിലയൻസിന് കരാർ നൽകാനും തീരുമാനിച്ചു.

കടല്‍ക്ഷോഭം: തീരദേശത്ത് ഒരുമാസത്തെ സൗജന്യ റേഷൻ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടും
X

തിരുവനന്തപുരം: കടല്‍ക്ഷോഭം രൂക്ഷമായ സാഹചര്യത്തിൽ തീരദേശത്ത് ഒരു മാസത്തെ സൗജന്യ റേഷന്‍ നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്ക് ശേഷം പ്രഖ്യാപനമുണ്ടാകും. കടൽക്ഷോഭം കണക്കിലെടുത്താണ് സൗജന്യ റേഷൻ അനുവദിക്കാൻ തീരുമാനിച്ചത്.

തടവുകാര്‍ക്ക് പരോള്‍ അനുവദിക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ ശിപാര്‍ശയും മന്ത്രിസഭ അംഗീകരിച്ചു. സർക്കാർ ജീവനക്കാരുടെ ആരോഗ്യ പദ്ധതിക്കായി റിലയൻസിന് കരാർ നൽകാനും തീരുമാനിച്ചു.

കടൽക്ഷോഭം മൂലം കടലിൽ പോകരുതെന്ന് മൽസ്യതൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം നൽകിയ സാഹചര്യത്തിലാണ് ഒരുമാസത്തെ സൗജന്യ റേഷൻ നൽകാനുള്ള തീരുമാനം. എന്നാൽ മാതൃകാ പെരുമാറ്റചട്ടം നിലനിൽക്കുന്നതിനാൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോട് കൂടി മാത്രമേ തീരുമാനം നടപ്പാക്കാൻ കഴിയു. ഇതിനായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും.

സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്ന 70 വയസ്സ് പിന്നിട്ട ഏഴ് തടവുകാരെ വിട്ടയക്കാനുള്ള ജയിൽ സമിതിയുടെ ശുപാർശയാണ് മന്ത്രിസഭ അംഗീകരിച്ചത്. 14 വർഷം തടവ് പൂർത്തിയാക്കിയവ ഇവർ ആരൊക്കെയാണെന്ന വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടേയും ആർഐടി ഇൻഷുറൻസ് പദ്ധതിയാണ് റിലയൻസിന് കരാർ നൽകാൻ തീരുമാനിച്ചത്. ആറ് ലക്ഷം വരെ കവറേജ് ലഭിക്കുന്ന ഇൻഷുറൻസ് പദ്ധതിക്കാണ് നേരത്തെ രൂപം നൽകിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട ഏറ്റവും കുറഞ്ഞ ധനകാര്യ ടെൻഡർ സമർപ്പിച്ചത് റിലയൻസാണ്. അതിനാൽ റിലയൻസിന് കരാർ നൽകണമെന്നായിരുന്നു ധനകാര്യ വകുപ്പിന്റെ ശുപാർശ മന്ത്രിസഭ അംഗീകരിച്ചു.

Next Story

RELATED STORIES

Share it