Kerala

ഇ ഡി ക്കു മുന്നില്‍ ഹാജരാകാന്‍ രണ്ടാഴ്ച സമയം തേടി സി എം രവീന്ദ്രന്‍

ഇത് സംബന്ധിച്ച് കത്ത് സി എം രവീന്ദ്രന്‍ ഇ ഡിക്ക് നല്‍കി. അഭിഭാഷകന്‍ മുഖേനെയാണ് കത്ത് നല്‍കിയിരിക്കുന്നതെന്നാണ് വിവരം.കൊവഡിനു ശേഷം തനിക്ക് സുഖമില്ലാതെ വീണ്ടും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയ്ക്കായി പ്രവേശിച്ചിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ ഇപ്പോള്‍ കൊച്ചിയിലെ ഓഫിസില്‍ ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ കഴിയാത്ത അവസ്ഥയാണെന്നുമാണ് സി എം രവീന്ദ്രന്‍ ഇ ഡിയെ അറിയിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്

ഇ ഡി ക്കു മുന്നില്‍ ഹാജരാകാന്‍ രണ്ടാഴ്ച സമയം തേടി സി എം രവീന്ദ്രന്‍
X

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ചോദ്യം ചെയ്യലിനു ഹാജരാകുന്നതിനായി മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ രണ്ടാഴ്ച സമയം തേടി. ഇത് സംബന്ധിച്ച് കത്ത് സി എം രവീന്ദ്രന്‍ ഇ ഡിക്ക് നല്‍കി. അഭിഭാഷകന്‍ മുഖേനെയാണ് കത്ത് നല്‍കിയിരിക്കുന്നതെന്നാണ് വിവരം.കൊവഡിനു ശേഷം തനിക്ക് സുഖമില്ലാതെ വീണ്ടും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയ്ക്കായി പ്രവേശിച്ചിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ ഇപ്പോള്‍ കൊച്ചിയിലെ ഓഫിസില്‍ ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ കഴിയാത്ത അവസ്ഥയാണെന്നുമാണ് സി എം രവീന്ദ്രന്‍ ഇ ഡിയെ അറിയിച്ചിരിക്കുന്നതെന്നാണ് വിവരം.

കത്തിനൊപ്പം മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ കത്തും സര്‍ട്ടിഫിക്കറ്റും ഇ ഡിക്ക് നല്‍കിയെന്നുമാണ് അറിയുന്നത്.നിലവിലെ അസുഖം കണക്കിലെടുത്ത് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രണ്ടാഴ്ചകൂടി സമയം അനുവദിക്കണമെന്നും രവീന്ദ്രന്‍ ഇ ഡിയോട് ആവശ്യപ്പെട്ടു.ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മൂന്നാം തവണയാണ് ഇ ഡി രവീന്ദ്രന് നോട്ടീസ് നല്‍കിയത്.ആദ്യ തവണ നോട്ടീസ് നല്‍കിയ സമയത്ത് കൊവിഡ് പോസീറ്റാവായതിനാല്‍ ഹാജരാന്‍ കഴിയില്ലെന്നായിരുന്നു രവീന്ദ്രന്‍ ഇ ഡി യെ അറിയിച്ചത്.

കൊവിഡ് മുക്തനായതിനു ശേഷം വീണ്ടും ഇ ഡി നോട്ടീസ് നല്‍കിയെങ്കിലും കൊവിഡാനന്തര ചികില്‍സയ്ക്കായി പ്രവേശിക്കപ്പെട്ടതിനാല്‍ വരാന്‍ കഴിയില്ലെന്ന് രവീന്ദ്രന്‍ ഇ ഡി യെ അറിയിച്ചു.തുടര്‍ന്ന് ദിവസങ്ങള്‍ക്കു ശേഷം ഇന്ന് ഹാജരാകാന്‍ വീണ്ടും രവീന്ദ്രന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വീണ്ടും രവീന്ദ്രന്‍ ആശുപത്രിയില്‍ അഡ്മിറ്റാകുകയായിരുന്നു.വീണ്ടും കത്ത് നല്‍കിയതിനെ തുടര്‍ന്ന് തുടര്‍ നടപടികള്‍ ആലോചിച്ച് സ്വീകരിക്കാനുള്ള നീക്കത്തിലാണ് ഇ ഡി.മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അടക്കം രവീന്ദ്രന്‍ ഹാജരാക്കിയ സാഹചര്യത്തില്‍ തിടുക്കപ്പെട്ട നടപടിയിലേക്ക് ഇ ഡി കടക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന

Next Story

RELATED STORIES

Share it