മുഖ്യമന്ത്രി നാളെ ഡല്‍ഹിയിലേക്ക്; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നാളെ ഡല്‍ഹിക്കു പോവും. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അടക്കമുള്ള കേന്ദ്രമന്ത്രിമാരെ കാണും. കൊവിഡ് തീര്‍ത്ത പ്രതിസന്ധി വിവരങ്ങള്‍ അറിയിക്കാനും കേരളത്തിന്റെ വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിനും പിന്തുണ ഉറപ്പാക്കുന്നതിനുമായുമാണ് മുഖ്യമന്ത്രിയുടെ യാത്ര.
കേരളത്തില്‍ വ്യവസായ പദ്ധതികള്‍ തുടങ്ങാന്‍ കഴിയാത്ത സാഹചര്യമാണെന്നു പ്രചാരണം വ്യാപകമാവുന്നതിനിടയിലാണു മുഖ്യമന്ത്രിയുടെ ഡല്‍ഹി സന്ദര്‍ശനം. തിങ്കളാഴ്ച വൈകുന്നേരത്തോടെ ഡല്‍ഹിക്ക് പോവുന്ന മുഖ്യമന്ത്രി ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയിട്ടുണ്ട്. തുടര്‍ന്ന് വിവിധ കേന്ദ്രമന്ത്രിമാരേയും കാണും. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട വികസന പദ്ധതികളിലൊന്നായ അതിവേഗ റെയില്‍വേ പദ്ധതിയും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ആയേക്കും.
റെയില്‍പാതാ വികസനത്തിനാവശ്യമായ റെയില്‍വേ ബോര്‍ഡിന്റെ അനുമതികളടക്കം ഇനിയും ലഭിക്കേണ്ടതുണ്ട്. ഇത്തരം കാര്യങ്ങള്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി ഉന്നയിച്ചേക്കുമെന്നാണ് വിവരം. കേന്ദ്ര മന്ത്രിസഭാ പുനസ്സംഘടനയ്ക്കുശേഷമാണ് പിണറായി ഡല്‍ഹിയിലെത്തുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പിണറായി വിജയന് ആദ്യമായാണു പ്രധാനമന്ത്രി അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.
RELATED STORIES
മുൻഗണനാ റേഷൻ കാർഡുകൾക്ക് ഇനി ഓൺലൈനിൽ അപേക്ഷിക്കാം
20 May 2022 6:51 PM GMTഫാഷിസത്തിനെതിരേ രാജ്യത്ത് കൂട്ടായ സഖ്യം രൂപപ്പെടണം: പോപുലര്‍ ഫ്രണ്ട്...
20 May 2022 6:31 PM GMTകുട്ടികളുടെ സാന്നിധ്യത്തിലെ അറസ്റ്റ് കുട്ടികൾക്ക്...
20 May 2022 4:30 PM GMTഎക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ഒഴിവുള്ള തസ്തികകളില്‍ താത്കാലിക...
20 May 2022 3:22 PM GMTഭിന്നശേഷി സംവരണം: നിയമനത്തിന് ഭിന്നശേഷി കാർഡ് മതിയെന്ന് കമ്മിഷൻ
20 May 2022 3:03 PM GMTതദ്ദേശതിരഞ്ഞെടുപ്പ് വിജയം: സര്‍ക്കാരിന് ജനപിന്തുണ വര്‍ധിച്ചെന്ന്...
20 May 2022 1:20 PM GMT