സി കെ വിനീത് ബ്ലാസ്റ്റേഴ്‌സ് വിട്ടു; ഇനി ചെന്നൈയിന്‍ എഫ്‌സിയില്‍
ജനുവരി ട്രാന്‍സ്ഫര്‍ ജാലകത്തിലൂടെയാണ് ക്ലബ്ബ് മാറ്റം.
BY BSR12 Jan 2019 11:33 AM GMT

X
BSR12 Jan 2019 11:33 AM GMT
കണ്ണൂര്‍: സീസണില്‍ മികച്ച ഫോമിലെത്താന്‍ പറ്റാത്തതിനെ തുടര്‍ന്ന് ഏറെ വിവാദങ്ങള്‍ക്ക് സാക്ഷിയായ കേരളാ ബ്ലാസ്‌റ്റേഴ്‌സ് താരം സി കെ വിനീത് ക്ലബ്ബ് വിട്ടു. താരം ഇനി ചെന്നൈയിന്‍ എഫ്‌സിക്ക് വേണ്ടി കളിക്കും. ബ്ലാസ്‌റ്റേഴ്‌സുമായി മേയ് വരെ കരാറുണ്ട്. ജനുവരി ട്രാന്‍സ്ഫര്‍ ജാലകത്തിലൂടെയാണ് ക്ലബ്ബ് മാറ്റം. നേരത്തേ തന്നെ വിനീത് ക്ലബ്ബ് വിടുമെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു. ഐ ലീഗില്‍ ബെംഗളൂരു എഫ് സിയുടെ താരമായ ഇദ്ദേഹം ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനുവേണ്ടി വിങ്ങറായും സ്‌ട്രൈക്കറായും കളിച്ചിട്ടുണ്ട്. ഐഎസ്എല്ലില്‍ മോശം ഫോമില്‍ തുടരുന്ന മറ്റ് താരങ്ങളായ സന്ദേഷ് ജീങ്കാന്‍, ഹാളിചരണ്‍ നര്‍സാരി, ഗോള്‍ കീപര്‍ ധീരജ് സിങ്, നവീന്‍ കുമാര്‍ എന്നിവരും ക്ലബ്ബ് വിടാന്‍ ഒരുങ്ങുന്നതായി റിപോര്‍ട്ടുകളുണ്ട്.
Next Story
RELATED STORIES
പശുവിന്റെ പേരില്‍ വീണ്ടും കൊലപാതകം; കര്‍ണാടകയില്‍ കന്നുകാലി...
2 April 2023 4:22 AM GMTറമദാനില്‍ ഉംറ നിര്‍വഹിക്കാന്‍ രജിസ്റ്റര്‍ ചെയ്തത് എട്ടുലക്ഷം പേര്
15 March 2023 2:47 PM GMTഓസ്കര് തിളക്കത്തില്‍ ഇന്ത്യ; ആര്‍ആര്‍ആറിനും ദ എലഫന്റ്...
13 March 2023 3:58 AM GMTഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്ന് മുതല്‍
10 March 2023 1:48 AM GMTഎസ്എസ്എല്‍സി പരീക്ഷയ്ക്ക് ഇന്ന് തുടക്കം
9 March 2023 1:39 AM GMTബംഗ്ലാദേശിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാംപില്‍ വന്‍ തീപ്പിടിത്തം
5 March 2023 5:02 PM GMT