Kerala

സി കെ ജാനു വീണ്ടും ബിജെപി മുന്നണിയില്‍

തിരുവനന്തപുരത്ത് ബിജെപി വിജയയാത്ര സമാപന സമ്മേളനത്തില്‍ പങ്കെടുത്താണ് ജാനുവിന്റെ എന്‍ഡിഎ പ്രവേശനം. എല്‍ഡിഎഫ് വഞ്ചിച്ചുവെന്നാരോപിച്ച് തന്റെ പാര്‍ട്ടിയായ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എല്‍ഡിഎഫ് ബന്ധം ഉപേക്ഷിക്കുന്നതായി ജാനു കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

സി കെ ജാനു വീണ്ടും ബിജെപി മുന്നണിയില്‍
X

പി സി അബ്ദുല്ല

കല്‍പ്പറ്റ: മൂന്നുവര്‍ഷം മുമ്പ് എന്‍ഡിഎ വിട്ട് ഇടതുപാളയത്തിലെത്തിയ ആദിവാസി നേതാവ് വീണ്ടും ബിജെപി മുന്നണിയില്‍. തിരുവനന്തപുരത്ത് ബിജെപി വിജയയാത്ര സമാപന സമ്മേളനത്തില്‍ പങ്കെടുത്താണ് ജാനുവിന്റെ എന്‍ഡിഎ പ്രവേശനം. എല്‍ഡിഎഫ് വഞ്ചിച്ചുവെന്നാരോപിച്ച് തന്റെ പാര്‍ട്ടിയായ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എല്‍ഡിഎഫ് ബന്ധം ഉപേക്ഷിക്കുന്നതായി ജാനു കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

എന്നാല്‍, വീണ്ടും എന്‍ഡിഎയുടെ ഭാഗമാവുന്ന കാര്യം അവര്‍ വെളിപ്പെടുത്തിയിരുന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ജാനുവിന്റെ പാര്‍ട്ടി ഇടതുമുന്നണിയുമായി സഹകരിച്ചത്. എന്നാല്‍, തിരഞ്ഞെടുപ്പിന് മുമ്പ് നല്‍കിയിരുന്ന വാഗ്ദാനങ്ങളൊന്നും എല്‍ഡിഎഫ് പാലിച്ചില്ലെന്ന് ജാനു പറഞ്ഞു. എ കെ ബാലന്‍ അടക്കമുള്ളവരുമായി നടത്തിയ ചര്‍ച്ചയില്‍ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്‌തെങ്കിലും ഒന്നും നല്‍കിയില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷവും പരിഗണിച്ചില്ല. നേരത്തെ മൂന്നുവര്‍ഷത്തോളം സി കെ ജാനു എന്‍ഡിഎയില്‍ പ്രവര്‍ത്തിച്ചിരുന്നു. ജനാധിപത്യ രാഷ്ട്രീയ സഭയെ ബിജെപി ഒരുവിധത്തിലും പരിഗണിച്ചില്ല. 2016 നിയമസഭാ തിരഞ്ഞെടുപ്പ് മുതല്‍ സി കെ ജാനു എന്‍ഡിഎ മുന്നണിയിലായിരുന്നു. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി ജാനു മല്‍സരിക്കുകയും ചെയ്തു. ബിജെപി നേതൃത്വം വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജാനു അന്ന് എന്‍ഡിഎ ബന്ധം ഉപേക്ഷിച്ചത്.

Next Story

RELATED STORIES

Share it