ജനുവരിയോടെ സംസ്ഥാനത്താകെ ഒരു ലക്ഷത്തിലധികം പേര്‍ക്ക് പട്ടയം നല്‍കുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍
സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം രണ്ടര വര്‍ഷത്തിനിടെയാണ് ഇത് സാധ്യമാക്കിയത്.
കൊച്ചി: ജനുവരി മാസം പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്ത് 1,0,5000 പേര്‍ക്ക് പട്ടയം നല്‍കല്‍ പൂര്‍ത്തിയാകുമെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.എറമാകുളത്ത് ആറാമത് പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം രണ്ടര വര്‍ഷത്തിനിടെയാണ് ഇത് സാധ്യമാക്കിയത്.ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയെന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടിലൂടെയുള്ള പ്രവര്‍ത്തനങ്ങളാണ് നേട്ടത്തിനു പിന്നില്ലെന്നും മന്ത്രി പറഞ്ഞു. 82 ലക്ഷത്തിലധികം ആളുകള്‍ ഭൂമിയുടെ ഉടമകളായിട്ടുള്ള സംസ്ഥാനമാണ് കേരളം. ഇത് രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഇല്ല. ഇനിയും പലര്‍ക്കും ഭൂമിയുടെ പട്ടയം ലഭിക്കാനുണ്ട്. പല വകുപ്പുകളിലായി പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടാണ് ഇങ്ങനെ വരുന്നത്. ജോലികള്‍ കഴിയുന്നത്ര വേഗത്തില്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എറണാകുളം ജില്ലയില്‍ ജൂണ്‍ മാസത്തിനകം അടുത്ത പട്ടയമേളയ്ക്കുള്ള തയാറെടുപ്പുകള്‍ നടത്താനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കണയന്നൂര്‍ താലൂക്കിലെ വടുതല മണിയത്ത് പറമ്പ് ദാക്ഷായണി തങ്കപ്പന് പട്ടയം നല്‍കി കൊണ്ട് മന്ത്രി പട്ടയ വിതരണ മേള ഉദ്ഘാടനം ചെയ്തു. പി ടി തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. 75 പേര്‍ക്കാണ് പട്ടയം നല്‍കിയത്.ഏഴു താലൂക്കുകളിലായി 358 പതിവ് പട്ടയങ്ങള്‍, 223 എല്‍ടി പട്ടയങ്ങള്‍, 112 ദേവസ്വം പട്ടയങ്ങള്‍, 55 ഇനാം പട്ടയങ്ങള്‍, മൂന്ന് കൈവശ രേഖകള്‍ എന്നിവയാണ് വിതരണം ചെയ്തത്. ചേരാനെല്ലൂര്‍ വില്ലേജിലെ വടുതല ജനകീയറോഡ് കോളനി നിവാസികളായ 167 കുടുംബങ്ങള്‍ക്കും പട്ടയം ലഭിച്ചു.കണയന്നൂര്‍ താലൂക്കില്‍ 190 എല്‍എ പട്ടയങ്ങള്‍, 57 എല്‍ടി പട്ടയങ്ങള്‍, 26 ദേവസ്വം പട്ടയങ്ങള്‍, 20 ഇനാം പട്ടയം. കൊച്ചിയില്‍ എട്ട് എല്‍എ പട്ടയങ്ങള്‍, 22 എല്‍ടി പട്ടയങ്ങള്‍, 19 ദേവസ്വം പട്ടയങ്ങള്‍, 35 ഇനാം പട്ടയം, പറവൂര്‍ രണ്ട് എല്‍എ പട്ടയങ്ങള്‍, 18 എല്‍ടി പട്ടയങ്ങള്‍, 20 ദേവസ്വം പട്ടയങ്ങള്‍, ആലുവ 23 എല്‍എ പട്ടയങ്ങള്‍, 32 എല്‍ടി പട്ടയങ്ങള്‍, 11 ദേവസ്വം പട്ടയങ്ങള്‍, കുന്നത്തുനാട് 53 എല്‍എ പട്ടയങ്ങള്‍, 35 എല്‍ടി പട്ടയങ്ങള്‍, 16 ദേവസ്വം പട്ടയങ്ങള്‍, മൂന്ന് കൈവശരേഖ, മൂവാറ്റുപുഴ 26 എല്‍എ പട്ടയങ്ങള്‍, 37 എല്‍ടി പട്ടയങ്ങള്‍, 18 ദേവസ്വം പട്ടയങ്ങള്‍, കോതമംഗലം 56 എല്‍എ പട്ടയങ്ങള്‍, 22 എല്‍ടി പട്ടയങ്ങള്‍, രണ്ട് ദേവസ്വം പട്ടയങ്ങള്‍ വീതമാണ് വിതരണം ചെയ്തത്. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ എറണാകുളം ജില്ലയില്‍ 2001 പട്ടയങ്ങള്‍ വിതരണം ചെയ്തുകഴിഞ്ഞു.
RELATED STORIES
ലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMTപുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMT