കല്ലട ഗ്രൂപ്പിന്റെ ബസ്സില്‍ യാത്രക്കാര്‍ക്കു ജീവനക്കാരുടെ ക്രൂരമര്‍ദ്ദനം
ഫേസ്ബുക്കില്‍ വീഡിയോ സഹിതം മര്‍ദ്ദന ദൃശ്യം പുറത്തുവിട്ടതോടെ നിരവധി യാത്രക്കാരാണ് പ്രതിഷേധവുമായെത്തിയത്

കൊച്ചി: അന്തര്‍ സംസ്ഥാന ബസ്സില്‍ യാത്രക്കാര്‍ക്കു ജീവനക്കാരുടെ ക്രൂരമര്‍ദ്ദനം. കോഴിക്കോട് ആസ്ഥാനമായുള്ള പ്രമുഖ സ്വകാര്യ ബസ് ഓപറേറ്റര്‍മാരായ സുരേഷ് കല്ലട ഗ്രൂപ്പിന്റെ ബംഗളുരുവിലേക്കുള്ള വോള്‍വോ ബസില്‍ ജീവനക്കാര്‍ യാത്രക്കാരായ യുവാക്കളെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ബസിലുണ്ടായിരുന്ന ജേക്കബ് ഫിലിപ് എന്നയാളാണ് മര്‍ദ്ദന ദൃശ്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഹരിപ്പാട് നിന്നു ബാംഗ്ലൂരിലേക്ക് രാത്രി 12നു പുറപ്പെട്ട 10 മിനുട്ടിനു ശേഷം ബ്രേക്ക് ഡൗണായെന്നും യാത്രക്കാരെ തദ്സ്ഥാനത്തെത്തിക്കാന്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയില്ലെന്നുമാണ് പോസ്റ്റില്‍ പറയുന്നത്. സാധാരണയായി യാത്രാ ബസ്സുകള്‍ പാതിവഴിയില്‍ നിന്നുപോയാല്‍ പകരം സൗകര്യം ചെയ്യുാറുണ്ട്. എന്നാല്‍ കല്ലട ഗ്രൂപ്പുകാര്‍ പകരം സംവിധാനം ഏര്‍പ്പെടുത്തിയില്ലെന്നു മാത്രമല്ല, ഇതിനെ ചോദ്യം ചെയ്ത യാത്രക്കാരെ സംഘം ചേര്‍ന്ന് ആക്രമിക്കുകയും ചെയ്തു. മൂന്നു മണിക്കൂറിലേറെ ബദല്‍ സംവിധാനമില്ലാതെ ബുദ്ധിമുട്ടിയതോടെ രണ്ടു യാത്രക്കാര്‍ ചോദ്യം ചെയ്യുകയായിരുന്നു. എന്നാല്‍, ബസ് ജീവനക്കാരും സംഘവുമെത്തി സീറ്റിലിരിക്കുകയായിരുന്ന യാത്രക്കാരെ മര്‍ദ്ദിക്കുകയായിരുന്നു. ഇത് തടയാനെത്തിയ സമീപത്തെ സീറ്റിലെ യാത്രക്കാരനെയും മര്‍ദ്ദിച്ചു. യുവാക്കളെ അസഭ്യം പറഞ്ഞ് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഇവരോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയും പിടിച്ചുവലിച്ച് പുറത്തിറക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. 1000 രൂപ നല്‍കിയാണ് യാത്ര ചെയ്യുന്നതെന്നു യുവാക്കള്‍ പറഞ്ഞെങ്കിലും മര്‍ദ്ദനം തുടര്‍ന്നു.
ഫേസ്ബുക്കില്‍ വീഡിയോ സഹിതം മര്‍ദ്ദന ദൃശ്യം പുറത്തുവിട്ടതോടെ നിരവധി യാത്രക്കാരാണ് പ്രതിഷേധവുമായെത്തിയത്. സംഭവത്തെ കുറിച്ച് ബസ് ബുക്കിങ് ആപ്ലിക്കേഷനായ റെഡ് ബസില്‍ രണ്ടുതവണ വിളിച്ചെങ്കിലും നടപടിയെടുത്തില്ലെന്നും യാത്രക്കാരന്‍ പരാതിപ്പെടുന്നുണ്ട്. ഇതോടെ, റെഡ് ബസ് ആപിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ പ്രതിഷേധവുമായി നിരവധി യാത്രക്കാരെത്തി. റെഡ് ബസ് കല്ലട ഗ്രൂപ്പിനെ ഒഴിവാക്കണമെന്നും അല്ലെങ്കില്‍ റെഡ് ബസിനെ തങ്ങള്‍ ബഹിഷ്‌കരിക്കുമെന്നും ചിലര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കല്ലട ട്രാവല്‍സിന്റെ ബസ്സുകളില്‍ നിന്നും ജീവനക്കാരില്‍ നിന്നും മുമ്പുണ്ടായ ദുരനുഭവങ്ങള്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ വിവരിക്കുന്നുണ്ട്. മറ്റു വാഹനങ്ങളില്ലാത്തതിനാല്‍ മാത്രമാണ് ഇവരുടെ ബസ്സുകളില്‍ യാത്ര ചെയ്യുന്നതെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ബംഗളുരുവിലേക്കുള്ള നിരവധി വിദ്യാര്‍ഥികളും ജോലിക്കാരുമുള്‍പ്പെടെ ഏറ്റവും കൂടുതല്‍ മലയാളികള്‍ ആശ്രയിക്കുന്നത് കല്ലട ബസിനെയാണ്. നേരത്തെയും കല്ലട ബസ്സില്‍ ഇത്തരത്തില്‍ ജീവനക്കാരുടെ ആക്രമണങ്ങളുണ്ടായതായി പരാതിയുയര്‍ന്നിരുന്നു.
RELATED STORIES
കര്‍ഷക സമരത്തിന് വീണ്ടും അരങ്ങൊരുങ്ങുന്നു
25 March 2023 1:56 PM GMTരാഹുലിനെതിരായ നടപടി: നാളെ രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്റെ കൂട്ടസത്യാഗ്രഹം
25 March 2023 1:00 PM GMTഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ്; ഇടുക്കിയില്‍ ഏപ്രില്‍ മൂന്നിന് എല്‍ഡിഎഫ്...
25 March 2023 11:39 AM GMTമോദിയെ പുകഴ്ത്തിയ വി മുരളീധരന് നേരെ വിദ്യാര്‍ഥികളുടെ കൂകിവിളി
25 March 2023 11:34 AM GMTനടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMT