- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് വര്‍ധിപ്പിച്ചു; മിനിമം ചാർജ് 12 രൂപ
അന്തർസംസ്ഥാന യാത്രകള്‍ ഉടനെയുണ്ടാകില്ലെന്നും ഹോട്ട് സ്പോട്ട് അല്ലാത്തയിടങ്ങളില്‍ ഓട്ടോറിക്ഷ, ടാക്സി സർവീസുകള്‍ നടത്താമെന്നും ഗതാഗതമന്ത്രി അറിയിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് യാത്രാ നിരക്ക് വര്‍ധിപ്പിച്ചു. മിനിമം ചാര്‍ജ് പന്ത്രണ്ട് രൂപയാക്കി. കര്‍ശന നിബന്ധനകളോടെ ജില്ലക്കകത്ത് ഹ്രസ്വ ദൂര സര്‍വീസുകള്‍ അനുവദിച്ചാണ് ചാര്‍ജ് വര്‍ധന പ്രഖ്യാപിച്ചത്. സാർവത്രികമായ പൊതു ഗതാഗതം ഉണ്ടാകില്ല. ഹോട്ട് സ്പോട്ട് ഒഴികെയുള്ള പ്രദേശത്താണ് അന്തര്‍ജില്ലാ ബസ് യാത്രക്കുള്ള അനുമതിയെന്നും ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. അന്തര്‍ ജില്ലാ, അന്തർസംസ്ഥാന യാത്രകള്‍ ഉടനെയുണ്ടാകില്ലെന്നും ഹോട്ട് സ്പോട്ട് അല്ലാത്തയിടങ്ങളില്‍ ഓട്ടോറിക്ഷ, ടാക്സി സർവീസുകള്‍ നടത്താമെന്നും ഗതാഗതമന്ത്രി അറിയിച്ചു.
എന്നാൽ, ബസ് ചാർജ് വർദ്ധിപ്പിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്നും നികുതിയിളവും ഡീസൽ സബ്‍സിഡിയും നൽകണമെന്ന് ബസ് ഉടമകളുടെ സംഘടന ആവശ്യപ്പെട്ടു.
കേന്ദ്രം നാലാംഘട്ട ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്ത് അടിയന്തര യോഗം ചേർന്ന് തീരുമാനമെടുത്തത്. കേരളത്തില്‍ മദ്യശാലകള്‍ ബുധനാഴ്ച തുറക്കാനും തീരുമാനമായി. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി. മുടിവെട്ടാന്‍ മാത്രം ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാം. അന്തര്‍ജില്ലാ യാത്രകള്‍ക്ക് പാസുകള്‍ വേണം. അന്തര്‍ സംസ്ഥാന യാത്രക്ക് കേന്ദ്രത്തിന്‍റെ അനുമതി വേണമെന്നും തീരുമാനമായി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















