തൃശ്ശൂരില്‍ മിനി കണ്ടെയ്നര്‍ ലോറിക്ക് പിറകില്‍ ബസ് ഇടിച്ചുകയറി; അഞ്ചുപേരുടെ നില ഗുരുതരം; 23 പേര്‍ക്ക് പരിക്ക്
പുലര്‍ച്ചെ നാല് മണിയോടെ ആയിരുന്നു അപകടം.
BY FAR25 May 2023 6:25 AM GMT

X
FAR25 May 2023 6:25 AM GMT
തൃശ്ശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് സമീപം തലോറില്‍ ലോറിക്ക് പിറകില്‍ ബസ് ഇടിച്ച് 23 പേര്‍ക്ക് പരിക്കേറ്റു. ഡ്രൈവര്‍ ഉള്‍പ്പെടെ പരിക്കേറ്റ അഞ്ചുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട മിനി കണ്ടെയ്നര്‍ ലോറിക്കു പിറകില്‍ മിനി ബസ് ഇടിച്ചുകയറുകയായിരുന്നു. തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന മിനി ബസാണ് അപകടത്തില്‍പ്പെട്ടത്. കേടായി കിടന്ന ലോറിക്കു പിറകില്‍ ബസ് വന്നിടിക്കുകയായിരുന്നു. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. പുലര്‍ച്ചെ നാല് മണിയോടെ ആയിരുന്നു അപകടം.പുതുക്കാട് നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം എത്തിയാണ് ബസിന്റെ ക്യാബിനില്‍ കുടുങ്ങിക്കിടന്ന ഡ്രൈവറെ രക്ഷപ്പെടുത്തിയത്.
Next Story
RELATED STORIES
വിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMTതാനൂര്‍ കനോലി കനാലില്‍ വീണ് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു
4 Jun 2023 6:01 PM GMTഇരുചക്രവാഹനത്തില്‍ മൂന്നാംയാത്രക്കാരായി കുട്ടികളെ അനുവദിക്കും:...
4 Jun 2023 11:37 AM GMTശനിയാഴ്ച പ്രവര്‍ത്തിദിനം: തീരുമാനം നടപ്പാക്കിയെന്ന് വിദ്യാഭ്യാസമന്ത്രി
4 Jun 2023 7:48 AM GMTലത്തീന്‍ കത്തോലിക്ക മണിപ്പൂര്‍ ഐക്യദാര്‍ഢ്യ സമ്മേളനങ്ങള്‍ ജൂണ്‍ നാലിന്
3 Jun 2023 10:12 AM GMT