Kerala

ബസ് ചാര്‍ജ് വര്‍ധന: ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി

സര്‍വീസ് നഷ്ടത്തിലാണന്ന ബസുടമകളുടെ വാദം അടിസ്ഥാന രഹിതമാണെന്നു അപ്പീലില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. കൊവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കണക്കിലെടുത്ത് സര്‍വീസിന് അനുമതി നല്‍കിയപ്പോഴാണ് 50 ശതമാനം നിരക്ക് വര്‍ധന അനുവദിച്ചത്. പിന്നീട് ഇളവുകള്‍ അനുവദിച്ചതോടെ നിയന്ത്രണങ്ങള്‍ ഇല്ലാതായെന്നും മുഴുവന്‍ സീറ്റിലും യാത്രാനുമതി നല്‍കിയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി

ബസ് ചാര്‍ജ് വര്‍ധന: ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി
X

കൊച്ചി:കൊവിഡിന്റെ പശ്ചാത്തലത്തില്‍ വര്‍ധിപ്പിക്കുകയും പിന്നീട് കുറയ്ക്കുകയും ചെയ്ത ബസ് നിരക്ക് പുനഃസ്ഥാപിച്ച സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. സര്‍വീസ് നഷ്ടത്തിലാണന്ന ബസുടമകളുടെ വാദം അടിസ്ഥാന രഹിതമാണെന്നു അപ്പീലില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. കൊവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കണക്കിലെടുത്ത് സര്‍വീസിന് അനുമതി നല്‍കിയപ്പോഴാണ് 50 ശതമാനം നിരക്ക് വര്‍ധന അനുവദിച്ചത്. പിന്നീട് ഇളവുകള്‍ അനുവദിച്ചതോടെ നിയന്ത്രണങ്ങള്‍ ഇല്ലാതായെന്നും മുഴുവന്‍ സീറ്റിലും യാത്രാനുമതി നല്‍കിയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

എല്ലാ സീറ്റിലും യാത്രാനുമതി അനുവദിച്ച സാഹചര്യത്തില്‍ സര്‍വീസ് നഷ്ടത്തിലാണെന്ന വാദത്തില്‍ കഴമ്പില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കെഎസ്ആര്‍ടിസിയും പഴയ നിരക്കിലാണ് സര്‍വീസ് നടത്തുന്നത്. സ്വകാര്യ ബസുകള്‍ക്ക് ജൂണ്‍ വരെ നികുതിയിളവ് അനുവദിച്ചിട്ടുണ്ട്. ബസുടമകളുടെ നിവേദനം നിരക്ക് പരിഷ്‌കരണ കമ്മിഷന് കൈമാറിയിട്ടുണ്ടന്നും കമ്മീഷന്‍ ഹിയറിങ് ആരംഭിച്ചതായും സര്‍ക്കാര്‍ അപ്പീലില്‍ വ്യക്തമാക്കി.നിരക്ക് വര്‍ധന പിന്‍വലിച്ച ഉത്തരവിനെതിരെ ബസുടമ ജോണ്‍സണ്‍ പയ്യപ്പിള്ളി സമര്‍പ്പിച്ച ഹരജിയിലാണ് സിംഗിള്‍ ബഞ്ച് കൂട്ടിയ നിരക്ക് സര്‍ക്കാറിന്റെ പുതിയ തീരുമാനം ഉണ്ടാകുന്നതുവരെ ഈടാക്കാന്‍ അനുമതി നല്‍കിയത്. നിരക്ക് വര്‍ധന പിന്‍വലിച്ചതു മൂലം സര്‍വീസ് നടത്തിലാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. ബസുകളില്‍ സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി നിരക്ക് സര്‍ക്കാര്‍ 50 ശതമാനം കൂട്ടിയിരുന്നു. ഇളവുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പിന്നീട് നിരക്ക് കുറച്ച് ഉത്തരവിറക്കി.

Next Story

RELATED STORIES

Share it