Kerala

വെടിയുണ്ടകൾ കാണാനില്ല; പാലക്കാട് റൈഫിള്‍ അസോസിയേഷനെതിരെയും പരാതി

10000 വെടിയുണ്ടകള്‍ വാങ്ങിയ ശേഷം ബില്ലില്‍ കാണിച്ചത് 8000 മാത്രം. ബില്ലിലെ സാമ്പത്തിക തിരിമറിയില്‍ മാത്രമാണ് പോലിസ് അന്വേഷണം നടക്കുന്നത്.

വെടിയുണ്ടകൾ കാണാനില്ല; പാലക്കാട് റൈഫിള്‍ അസോസിയേഷനെതിരെയും പരാതി
X

കൊല്ലം: പാലക്കാട് റൈഫിള്‍ അസോസിയേഷനെതിരെ വെടിയുണ്ടകൾ കാണാനില്ലെന്ന് പരാതി. വെടിയുണ്ട കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കൊല്ലം റൈഫിള്‍ അസോസിയേഷന്‍ ജില്ലാസെക്രട്ടറി ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി.

10000 വെടിയുണ്ടകള്‍ വാങ്ങിയശേഷം ബില്ലില്‍ കാണിച്ചത് 8000 മാത്രമാണെന്ന് പരാതിയിൽ പറയുന്നു. എന്നാൽ ബില്ലിലെ സാമ്പത്തിക തിരിമറിയില്‍ മാത്രമാണ് പോലിസ് അന്വേഷണം നടക്കുന്നത്. ദേശീയ റൈഫിള്‍ അസോസിയേഷനില്‍ നിന്നും 10000 വെടിയുണ്ടകള്‍ ഓഡര്‍ ചെയ്തെങ്കിലും പാലക്കാട് റൈഫിള്‍ ക്ലബ്ബിലെത്തിയത് 8000 മാത്രമാണ്.

2000 വെടിയുണ്ടകളിലാണ് തിരിമറി നടന്നത്. 10000 വെടിയുണ്ടകള്‍ വാങ്ങിയതിന് തുല്ല്യമായ പണം ബില്ലില്‍ കാണിച്ച് 8000 വെടിയുണ്ടകള്‍ക്കായി കാണിച്ചുകൊണ്ട് പുതിയൊരു ബില്ല് തയ്യാറാക്കി നല്‍കി. ഈ ബില്ലുമായി ബന്ധപ്പെട്ടുയര്‍ന്ന സംശയമാണ് ക്രമക്കേട് കൊണ്ടുവന്നത്.

Next Story

RELATED STORIES

Share it