അബദ്ധത്തില്‍ ബിജെപിക്ക് വോട്ടുചെയ്തു; സ്വന്തം വിരല്‍ മുറിച്ച് ബിഎസ്പി പ്രവര്‍ത്തകന്‍
ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ അബ്ദുല്ലാപൂര്‍ ഹുലാസന്‍ ഗ്രാമവാസിയായ ദലിത് യുവാവ് പവന്‍കുമാര്‍ (25) ആണ് വിരല്‍ മുറിച്ച് സാഹസത്തിന് മുതിര്‍ന്നത്.

ലഖ്‌നോ: ബിജെപിക്ക് അബദ്ധത്തില്‍ വോട്ടുചെയ്ത ബിഎസ്പി പ്രവര്‍ത്തകന്‍ സ്വന്തം കൈവിരല്‍ മുറിച്ചു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ അബ്ദുല്ലാപൂര്‍ ഹുലാസന്‍ ഗ്രാമവാസിയായ ദലിത് യുവാവ് പവന്‍കുമാര്‍ (25) ആണ് വിരല്‍ മുറിച്ച് സാഹസത്തിന് മുതിര്‍ന്നത്. ബിഎസ്പിക്ക് വോട്ടുചെയ്യുന്നതിന് പകരം അബദ്ധത്തില്‍ ബിജെപിക്ക് വോട്ടുചെയ്യുകയായിരുന്നു. വ്യാഴാഴ്ച രണ്ടാംഘട്ട വോട്ടെടുപ്പിനിടെയായിരുന്നു സംഭവം.
ബുലന്ദ്ഷഹറിലെ ഷികാര്‍പൂര്‍ ബൂത്തില്‍ വോട്ടുചെയ്തശേഷം അസ്വസ്ഥനാവുകയും വീട്ടില്‍ തിരിച്ചെത്തിയ ഉടന്‍തന്നെ പവന്‍കുമാര്‍ കൈവിരല്‍ മുറിക്കുകയുമായിരുന്നു. പവന്‍കുമാര്‍ തന്നെയാണ് ട്വിറ്റര്‍വഴി സംഭവം സംബന്ധിച്ച് വീഡിയോ പുറത്തുവിട്ടത്. ബിജെപി സ്ഥാനാര്‍ഥി സിറ്റിങ് എംപിയായ ഭോലാ സിങ്ങും എസ്പി-ബിഎസ്പി- ആര്‍എല്‍ഡി സഖ്യത്തിന്റെ സ്ഥാനാര്‍ഥി യോഗേഷ് വര്‍മയും തമ്മിലാണ് ബുലന്ദ്ഷഹറില്‍ മല്‍സരം.
RELATED STORIES
രാമനവമി സംഘര്‍ഷം; പോലിസ് വെടിവയ്പില്‍ പരിക്കേറ്റയാള്‍ കൊല്ലപ്പെട്ടു
31 March 2023 5:13 PM GMTസ്കൂള്‍ കലോല്‍സവം: സ്വാഗതഗാനത്തിലെ മുസ്ലിം വിരുദ്ധ ദൃശ്യാവിഷ്കാരം;...
31 March 2023 9:12 AM GMTദുരിതാശ്വാസ നിധി ദുര്‍വിനിയോഗക്കേസ്: ലോകായുക്തയില്‍ ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTരാമനവമി ആഘോഷത്തിന്റെ മറവില്‍ മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMT