സിപിഐഎം ജില്ലാകമ്മിറ്റിയംഗം ബി എസ് രാജീവ് അന്തരിച്ചു
ശനിയാഴ്ച രാത്രി 8.15 നായിരുന്നു അന്ത്യം. അമ്പലമുക്കിലെ വസതിയില്‍ എത്തിച്ച മൃതദേഹം ഞായറാഴ്ച പകല്‍ 1.30ന് സിപിഐഎം ജില്ലാകമ്മിറ്റി ഓഫിസായ കാട്ടായിക്കോണം വി ശ്രീധര്‍ സ്മാരക മന്ദിരത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാകമ്മിറ്റിയംഗം ബി എസ് രാജീവ്( 62)അന്തരിച്ചു. അര്‍ബുദബാധിതനായി സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രി 8.15 നായിരുന്നു അന്ത്യം. അമ്പലമുക്കിലെ വസതിയില്‍ എത്തിച്ച മൃതദേഹം ഞായറാഴ്ച പകല്‍ 1.30ന് സിപിഐഎം ജില്ലാകമ്മിറ്റി ഓഫിസായ കാട്ടായിക്കോണം വി ശ്രീധര്‍ സ്മാരക മന്ദിരത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. 3.30ന് തൈക്കാട് ശാന്തികവാടത്തില്‍ സംസ്കരിക്കും.
ഭാര്യ: സിന്ധു (പ്രോഗ്രാമര്‍, എസ്സിഇആര്ടി). മകള്‍: സ്വാതി ആര് കൃഷ്ണന്. അര്‍ബുദബാധിതനായ രാജീവ് ഒരുവര്‍ഷത്തോളം വിശ്രമത്തിലായിരുന്നു. നാല് ദിവസം മുമ്പ് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഐഎം വഞ്ചിയൂര്‍ ഏരിയ സെക്രട്ടറി, പേരൂര്‍ക്കട എരിയ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഡിവൈഎഫ്ഐ ജില്ലാപ്രസിഡന്റും സംസ്ഥാനസമിതിയംഗവുമായിരുന്നു. എസ്എഫ്ഐയിലൂടെ പൊതുരംഗത്തെത്തിയ രാജീവ് യൂനിവേഴ്സിറ്റി കോളജില്‍ മാഗസിന് എഡിറ്ററും കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് അംഗവുമായിരുന്നു. കരുണാകരന് സ്മാരക നഴ്സിങ് കോളജ് മെമ്പര്‍ സെക്രട്ടറിയുമാണ്. ബിഎസ് രാജീവിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചനം രേഖപ്പെടുത്തി. സിപിഐഎം ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പന്, ജില്ലാസെക്രട്ടറിയറ്റംഗങ്ങള് ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയില്‍ എത്തി അന്ത്യോപചാരമര്‍പ്പിച്ചു.
RELATED STORIES
അർജുൻ ആയങ്കിക്കെതിരേ തെളിവുകൾ കണ്ടെത്താനാകാതെ കസ്റ്റംസ്
8 Aug 2022 3:39 PM GMTസ്വന്തം തട്ടകത്തിൽ കാനത്തിന് തിരിച്ചടി; ഔദ്യോഗിക പക്ഷത്തെ മറികടന്ന്...
8 Aug 2022 2:20 PM GMTആവിക്കൽ സമരത്തിന് പിന്നിൽ തീവ്രവാദികൾ തന്നെ; മേയറെ രക്ഷിക്കാൻ സിപിഎം...
8 Aug 2022 1:51 PM GMTനഞ്ചിയമ്മയുടെ ഭൂമിയുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രി നിയമസഭയെ...
8 Aug 2022 1:31 PM GMTഎന്ത് മതേതര വിദ്യാഭ്യാസമാണ് സിപിഎം അണികള്‍ക്ക് നല്‍കുന്നത്: പോപുലര്‍...
8 Aug 2022 1:24 PM GMTകള്ളപ്പണക്കേസ്;സഞ്ജയ് റാവത്തിന്റെ കസ്റ്റഡി കാലാവധി നീട്ടി
8 Aug 2022 10:07 AM GMT