Kerala

കഞ്ചാവ് മാഫിയയുടെ ക്രൂരത; മാതാവിന്റെ കണ്‍മുന്നിലിട്ട് കൗമാരക്കാരനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

നിരവധി കേസുകളില്‍ പ്രതിയായ സഹോദരന്‍ ശങ്കറിനെ തേടിയെത്തിയ സംഘമെന്ന് ഇദ്ദേഹത്തെ കാണാത്തതിനെ തുടര്‍ന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന അഭിമന്യുവിനെ ആക്രമിക്കുകയായിരുന്നു.

കഞ്ചാവ് മാഫിയയുടെ ക്രൂരത; മാതാവിന്റെ കണ്‍മുന്നിലിട്ട് കൗമാരക്കാരനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു
X

കായംകുളം: കഞ്ചാവ് മാഫിയകള്‍ തമ്മിലുളുടെ കുടിപ്പകയെ തുടര്‍ന്ന് മാതാവിന്റെ കണ്‍മുന്നിലിട്ട് 17കാരനായ മകനെ വെട്ടിപ്പരിക്കേല്‍പിച്ചു. കൃഷ്ണപുരം ഞക്കനാലില്‍ ചൊവ്വാഴ്ച പുലര്‍ച്ചയാണു നാടിനെ നടുക്കിയ ആക്രമണം നടന്നത്. ഞക്കനാല്‍ അനൂപ് ഭവനത്തില്‍ അഭിമന്യുവിനെയാണ് ഒരുസംഘം വീടുകയറി മാതാവിന്റെ മുന്നിലിട്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. നിരവധി കേസുകളില്‍ പ്രതിയായ സഹോദരന്‍ ശങ്കറിനെ തേടിയെത്തിയ സംഘമെന്ന് ഇദ്ദേഹത്തെ കാണാത്തതിനെ തുടര്‍ന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന അഭിമന്യുവിനെ ആക്രമിക്കുകയായിരുന്നു. ഈസമയം മാതാവ് ഷീബയ്ക്കു നോക്കിനില്‍ക്കാനല്ലാതെ അക്രമം തടയാന്‍ പോലുമായില്ല. ഓച്ചിറ വയനകം സ്വദേശികളാണ് ആക്രമണം നടത്തിയതെന്നാണു പോലിസിനു നല്‍കിയ സൂചന. വീട്ടിലെ ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള വീട്ടുപകരണങ്ങളും അക്രമികള്‍ അടിച്ചുകര്‍ത്തു. ഗുരുതരമായി പരിക്കേറ്റ അഭിമന്യു ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.



Next Story

RELATED STORIES

Share it