Kerala

പരീക്ഷക്കിടെ സംശയം ചോദിച്ചതിന് ക്രൂര മര്‍ദ്ദനം: കോട്ടയത്ത് അഞ്ചാംക്ലാസ് വിദ്യാര്‍ഥിയുടെ തോളെല്ല് പൊട്ടിച്ച അധ്യാപകനെതിരേ കേസ്

പരീക്ഷക്കിടെ സംശയം ചോദിച്ചതിന് ക്രൂര മര്‍ദ്ദനം: കോട്ടയത്ത് അഞ്ചാംക്ലാസ് വിദ്യാര്‍ഥിയുടെ തോളെല്ല് പൊട്ടിച്ച അധ്യാപകനെതിരേ കേസ്
X

കോട്ടയം: ഈരാറ്റുപേട്ടയില്‍ പരീക്ഷയ്ക്കിടെ സംശയം ചോദിച്ചെന്ന പേരില്‍ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയെ മര്‍ദിച്ചു അധ്യാപകന്‍. മര്‍ദ്ദനത്തില്‍ വിദ്യാര്‍ഥിയുടെ തോളെല്ല് പൊട്ടി. കാരക്കാട് എംഎം എംയുഎം യുപി സ്‌കൂളില്‍ പഠിക്കുന്ന കാട്ടാമലയില്‍ സക്കീറിന്റെ മകന്‍ മിസ്ബാഹ് സക്കീറിനെയാണ് അധ്യാപകനായ സന്തോഷ് എം. ജോസ് മര്‍ദിച്ചത്. കുട്ടി ഇപ്പൊ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

വ്യാഴാഴ്ച ഉച്ചക്ക് ഉള്ള പരീക്ഷക്കിടയില്‍ ആണ് സംഭവം നടക്കുന്നത്. പരീക്ഷക്കിടയില്‍ മിസ്ബാഹ് സക്കീര്‍ അധ്യാപകനായ സന്തോഷ് എം ജോസിനോട് ചോദ്യക്കടലാസിലെ ഒരു സംശയം ചോദിച്ചപ്പോള്‍ ക്ഷുപിതനായ അയാള്‍ കുട്ടിയുടെ തോളില്‍ ശക്തിയായി ഇടിക്കുകയായിരുന്നു എന്നാണ് കുട്ടി പരാതിയില്‍ പറയുന്നത്.

സ്‌കൂള്‍ വിട്ട് വീട്ടില്‍ വന്ന കുട്ടിക്ക് വലത്തേ തോളിന് കടുത്തവേദനയുണ്ടെന്ന് മാതാപിതാക്കളോട് പറഞ്ഞു. തുടര്‍ന്ന് കുട്ടിയെ അടുത്തുള്ള ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു പരിശോധിച്ചപ്പോഴാണ് തോളെല്ലിന് പൊട്ടലുണ്ടെന്ന് മനസിലായത്. തുടര്‍ന്ന് കുട്ടിയുടെ പിതാവ് എന്താണ് സംഭവിച്ചത് എന്ന ചോദിച്ചപ്പോഴാണ് കുട്ടി സംഭവം പറയുന്നത്.

ഉടന്‍ തന്നെ മാതാപിതാക്കള്‍ പോലിസില്‍ പരാതി നല്‍കി. സന്തോഷ് എം. ജോസിനെ സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റി യോഗം സസ്പെന്റ് ചെയ്യാന്‍ തീരുമാനിച്ചതായി സ്‌കൂള്‍ മാനേജര്‍ കെ.എ. മുഹമ്മദ് അഷ്റഫ് അറിയിച്ചു. പോലിസുകാര്‍ ആശുപത്രിയില്‍ എത്തി കുട്ടിയുടെ മൊഴി എടുത്തു. പ്രാഥമികാന്വേഷണത്തിനുശേഷം കേസെടുക്കുമെന്ന് ഈരാറ്റുപേട്ട എസ്എച്ച്ഒ കെ.ജെ. തോമസ് അറിയിച്ചു.



Next Story

RELATED STORIES

Share it