Kerala

ടാറിന് പകരം റോഡില്‍ ഇഷ്ടിക : അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

പൊതുമരാമത്ത് നിരത്ത് വിഭാഗം ചീഫ് എഞ്ചിനീയര്‍ വിഷയം പരിശോധിച്ച് നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു

ടാറിന് പകരം റോഡില്‍ ഇഷ്ടിക : അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്
X

കൊച്ചി : പൊതുമരാമത്ത് റോഡില്‍ ടാറിന് പകരം ഇഷ്ടിക നിരത്തുന്നത് കാരണം റോഡിന്റെ ഉയരത്തില്‍ വ്യത്യാസമുണ്ടാകുന്നത് അപകടങ്ങള്‍ക്ക് കാരണമാകുമെന്ന പരാതിയില്‍ പൊതുമരാമത്ത് വകുപ്പിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ്. പൊതുമരാമത്ത് നിരത്ത് വിഭാഗം ചീഫ് എഞ്ചിനീയര്‍ വിഷയം പരിശോധിച്ച് നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

അഡ്വ. സ്വാമിദാസ് കണിയാമ്പറമ്പില്‍ സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്റെ നടപടി.ടാറിനെക്കാള്‍ ഉയരത്തില്‍ പാകിയ ഇഷ്ടിക കാണുമ്പോള്‍ ഡ്രൈവര്‍മാര്‍ പൊടുന്നനെ ബ്രേക്കിടുന്നത് അപകടത്തിന് കാരണമാകുന്നതായി പരാതിയില്‍ പറയുന്നു. ഇത്തരത്തിലുള്ള റോഡ് നിര്‍മ്മാണം ആയാസരഹിതമായ യാത്രക്ക് തടസ്സം നില്‍ക്കുന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.ഇഷ്ടിക നിരത്തിയ ഭാഗവും ടാറിട്ട ഭാഗവും ഒരേ നിരപ്പിലാക്കണമെന്നതാണ് ആവശ്യം.

Next Story

RELATED STORIES

Share it