Kerala

ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വന്‍ തീപിടിത്തം

വെള്ളിയാഴ്ച വൈകിട്ടോടെയാണ് ഏക്കര്‍കണക്കിന് വിസ്തൃതിയുള്ള പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരത്തിന് വീണ്ടും തീ പിടിച്ചത്. കാറ്റ് വീശിയതോടെ തീ പിന്നീട് വലിയ തോതില്‍ പടര്‍ന്നു. തൃക്കാക്കര , ഏലൂര്‍, പട്ടിമറ്റം, തൃപ്പൂണിത്തുറ, മുവാറ്റുപുഴ എന്നിവിടങ്ങളിലെ പത്തോളം അഗ്നിശമന സേന യൂനിറ്റുകള്‍ എത്തി രാത്രിയിലും തീയണക്കാന്‍ ശ്രമം തുടരുകയാണ്.

ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വന്‍ തീപിടിത്തം
X

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വന്‍ തീപിടിത്തം. വന്‍ മലയായി കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തിനാണ് തീപിടിച്ചത്.ഈ വര്‍ഷം ഇത് നാലാം തവണയാണ് ഇവിടെ തീപിടുത്തമുണ്ടാകുന്നത്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് ഏക്കര്‍കണക്കിന് വിസ്തൃതിയുള്ള പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരത്തിന് വീണ്ടും തീ പിടിച്ചത്. ് കാറ്റ് വീശിയതോടെ തീ പിന്നീട് വലിയ തോതില്‍ പടര്‍ന്നു. തൃക്കാക്കര , ഏലൂര്‍, പട്ടിമറ്റം, തൃപ്പൂണിത്തുറ, മുവാറ്റുപുഴ എന്നിവിടങ്ങളിലെ പത്തോളം അഗ്നിശമന സേന യൂനിറ്റുകള്‍ എത്തി രാത്രിയിലും തീയണക്കാന്‍ ശ്രമം തുടരുകയാണ്. തുടക്കത്തില്‍ വടക്കു പടിഞ്ഞാറ് ഭാഗത്തേക്കാണ് ദുര്‍ഗന്ധവും പുകയും വ്യാപിച്ചത്. എന്നാല്‍ വൈകിട്ടോടെ ജനവാസ മേഖലയില്‍ കിഴക്കന്‍ ഭാഗത്തേക്ക് പുകയും ദുര്‍ഗന്ധവും പടര്‍ന്നു. ബ്രഹ്മപുരം, കരിമുകള്‍, കാക്കനാട് ഭാഗത്തെ ആളുകള്‍ ഭീതിയിലാണ് . ബ്രഹ്മപുരം ഭാഗത്തും ഇന്‍ഫോപാര്‍ക്ക് ഭാഗത്തും ആളുകള്‍ക്ക് ശ്വാസതടസവും അസ്വസ്ഥതയും അനുഭവപ്പെട്ടതായി പറയുന്നു. കഴിഞ്ഞ ജനുവരി ഒന്നിനും 15 നും ഫെബ്രുവരി 13നുമാണ് ഇവിടെ തീപിടുത്തമുണ്ടായിരുന്നു.എംഎല്‍എ വി പി സജീന്ദ്രന്‍, മേയര്‍ സൗമിനി ജയിന്‍, കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, ഡെപ്യൂട്ടി കലക്ടര്‍ ഷിലാദേവി എന്നിവര്‍ സ്ഥലത്തെത്തി തീ അണക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. തീ പിടിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ മാലിന്യവുമായി വരുന്ന വണ്ടികള്‍ തടയുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് തങ്ങള്‍ക്ക് പോകേണ്ടിവരുമെന്ന് സ്ഥലം എംഎല്‍എ കൂടിയായ വി പി സജീന്ദ്രന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ അധികൃതരുടെ അടിയന്തര യോഗം വിളിക്കാന്‍ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.

Next Story

RELATED STORIES

Share it