ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം: സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ സമരം ആരംഭിക്കുമെന്ന് എസ് ഡി പി ഐ
ആളുകള്‍ തിങ്ങി പാര്‍ക്കുന്ന കാക്കനാട് സ്മാര്‍ട്ട്‌സിറ്റി പോലെയുള്ള പ്രദേശങ്ങളില്‍ നിരന്തരം ഉണ്ടാകുന്ന തീ പിടിത്തം ദുരുഹമാണ്. മാലിന്യം കത്തുന്നതുമുലം പുറത്തേയക്ക് വമിക്കന്ന വിഷപ്പുക ശ്വസിക്കുന്നത് ജനങ്ങള്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ എസ് ഡി പി ഐ യുടെ നേതൃത്വത്തില്‍ മാലിന്യവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ തടഞ്ഞ് സമരത്തിന് തുടക്കം കുറിക്കും

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തം സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് എസ് ഡി പി ഐ ജില്ലാ ജനറല്‍ സെക്രട്ടറിയും ലോക് സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തിലെ എസ് ഡി പി ഐ യുടെ സ്ഥാനാര്‍ഥിയുമായ വി എം ഫൈസല്‍ വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു. ആളുകള്‍ തിങ്ങി പാര്‍ക്കുന്ന കാക്കനാട് സ്മാര്‍ട്ട്‌സിറ്റി പോലെയുള്ള പ്രദേശങ്ങളില്‍ നിരന്തരം ഉണ്ടാകുന്ന തീ പിടുത്തം ദുരുഹമാണ്. മാലിന്യം കത്തുന്നതുമുലം പുറത്തേയ്ക്ക് വമിക്കന്ന വിഷപ്പുക ശ്വസിക്കുന്നത് ജനങ്ങള്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. അന്തരീക്ഷത്തില്‍ പുക വ്യാപിച്ചത് മൂലം പലര്‍ക്കും ശ്വാസതടസവും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഈ വര്‍ഷം ഇത് നാലാം തവണയാണ് ഇവിടെ തീപിടുത്തമുണ്ടാകുന്നത്. സര്‍ക്കാര്‍ വേണ്ട രീതിയില്‍ ഇടപെടല്‍ നടത്താത്തതാണ് വീണ്ടും തീപിടുത്തമുണ്ടാകാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. കടുത്ത വേനല്‍ക്കാലത്ത് തീപിടിക്കാന്‍ ഇനിയും സാധ്യതയുള്ളതിനാല്‍ 24 മണിക്കൂറും അഗ്നിശമന സേനയെ പ്ലാന്റിന് ചുറ്റും വിന്യസിക്കണം. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ എസ് ഡി പി ഐ യുടെ നേതൃത്വത്തില്‍ മാലിന്യവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ തടഞ്ഞ് സമരത്തിന് തുടക്കം കുറിക്കുമെന്നും വി എം ഫൈസല്‍ പറഞ്ഞു.
RELATED STORIES
ലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMTപുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMT