ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീയണക്കാന്‍ ശ്രമം തുടരുന്നു; കൊച്ചിയില്‍ വിഷപ്പുക വ്യാപിക്കുന്നു
.ശക്തിയേറിയ പമ്പുകള്‍ ഉപയോഗിച്ച് കത്തിക്കൊണ്ടിരിക്കുന്ന മാലിന്യത്തിലേക്ക് വെള്ളം ചീറ്റിച്ചുക്കൊണ്ട് തീയണക്കാനാണ് ശ്രമം.പകല്‍ ശക്തമായി അന്തരീക്ഷം ചൂടായി നില്‍ക്കുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.മാലിന്യം ഇളക്കിമറിച്ച് അതിലേക്ക് വെള്ളം പമ്പു ചെയ്യുകയാണ്.നൂറോളം അഗ്നി ശമന സേനാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് തീയണക്കല്‍ നടപടി നടക്കുന്നത്.ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാംപു ചെയ്ത് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നു.
വെള്ളിയാഴ്ച വൈകുന്നേരം മൂന്നോടെയാണ് ഏക്കര്‍കണക്കിന് വിസ്തൃതിയുള്ള ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ മല പോലെ കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തിന് തീ പിടിച്ചത്. ഇത് കാറ്റ് വീശിയതോടെ പിന്നീട് വലിയ തോതില്‍ പടരുകയായിരുന്നു.തുടര്‍ന്ന് പത്തോളം അഗ്നിശമന സേനാ യൂനിറ്റുകള്‍ എത്തി അന്നു മുതല്‍ ആരഭിച്ച തീയണക്കല്‍ ശ്രമമാണ് ഇപ്പോഴും നടക്കുന്നത്.പ്ലാസ്റ്റിക് മാലിന്യം കത്തുന്നതിനെ തുടര്‍ന്ന് കൊച്ചിയുടെ അന്തരീക്ഷമാകെ വിഷപ്പുകയില്‍ മലിനമായിരിക്കുകയാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജില്ലയിലെ ആരോഗ്യ വകുപ്പിന് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.ആംബുലന്‍സ് ഉള്‍പ്പെടെ എറണാകുളം ജനറല്‍ ആശുപത്രിയിലെ ആര്‍ആര്‍ടി ടീമിന്റെ സേവനം പ്രദേശത്ത് ഉറപ്പ് വരുത്തി. വടവുകോട് സാമൂഹികാരോഗ്യ കേന്ദ്രം, തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി എന്നീ സ്ഥാപനങ്ങളില്‍ നിന്നും മൊബൈല്‍ മെഡിക്കല്‍ ടീമിനെ ബ്രഹ്മപുരത്ത് നിയോഗിച്ചു. നെബുലൈസര്‍, ഓക്‌സിജന്‍ സിലിണ്ടര്‍ മറ്റ് അവശ്യമരുന്നുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്് വൈറ്റില ഹബ്ബ്, ബ്രഹ്മപുരം പ്ലാന്റ് പരിസരം എന്നി വിടങ്ങളില്‍ ആംബുലന്‍സ് ഉള്‍പ്പെടയുള്ള മെഡിക്കല്‍ ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. എറണാകുളം ജനറല്‍ ആശുപത്രി, തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി, വടവുകോട് സാമൂഹികാരോഗ്യ കേന്ദ്രം, കാക്കനാട് കുടംബാരോഗ്യ കേന്ദ്രം എന്നീ സ്ഥാപനങ്ങള്‍ക്ക് അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
RELATED STORIES
രാഹുലിനെതിരായ നടപടി: നാളെ രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്റെ കൂട്ടസത്യാഗ്രഹം
25 March 2023 1:00 PM GMTഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ്; ഇടുക്കിയില്‍ ഏപ്രില്‍ മൂന്നിന് എല്‍ഡിഎഫ്...
25 March 2023 11:39 AM GMTമോദിയെ പുകഴ്ത്തിയ വി മുരളീധരന് നേരെ വിദ്യാര്‍ഥികളുടെ കൂകിവിളി
25 March 2023 11:34 AM GMTനടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMT