Kerala

ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ വന്‍ തീപിടിത്തം

വൈകന്നേരം നാലു മണിയോടെയാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ടിരുന്ന ഭാഗത്ത് തീ പടര്‍ന്നു പിടിക്കുകയായിരുന്നു.കാറ്റിന്റെ ഗതിക്കനുസരിച്ച് തീ അതിവേഗം പടര്‍ന്നതോടെ ബ്രഹ്മപുരവും പരിസരവും പുകയില്‍ മൂടി. പ്രദേശത്ത് ഐ ടി മേഖലയില്‍ ജോലി ചയ്യുന്നവര്‍ക്ക് അടക്കമുള്ളവര്‍ക്ക് കടുത്ത ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു

ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ വന്‍ തീപിടിത്തം
X

കൊച്ചി: കാക്കനാട് ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ വന്‍ തീപിടിത്തം.ഫയര്‍ഫോഴ്‌സിന്റെ 12 യൂനിറ്റ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും രാത്രി വൈകിയും മാലിന്യകൂമ്പാരത്തില്‍ നിന്നും പുകചുരുള്‍ ഉയരുന്നുണ്ട്. ഇതേ തുടര്‍ന്ന് രണ്ടു യൂനിറ്റ് സ്ഥലത്ത് ക്യാംപ് ചെയ്യുകയാണ്. രാവിലെ പതിനൊന്നു മണിയോടെ പ്ലാസ്റ്റിക് മാലിന്യ കൂമ്പാരത്തില്‍ നിന്നും നേരിയ തോതില്‍ പുകച്ചുരുളുകള്‍ ഉയര്‍ന്നിരുന്നു.വൈകന്നേരം നാലു മണിയോടെയാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ടിരുന്ന ഭാഗത്ത് തീ പടര്‍ന്നു പിടിക്കുകയായിരുന്നു.കാറ്റിന്റെ ഗതിക്കനുസരിച്ച് തീ അതിവേഗം പടര്‍ന്നതോടെ ബ്രഹ്മപുരവും പരിസരവും പുകയില്‍ മൂടി. പ്രദേശത്ത് ഐ ടി മേഖലയില്‍ ജോലി ചയ്യുന്നവര്‍ക്ക് അടക്കമുള്ളവര്‍ക്ക് കടുത്ത ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു..കൊച്ചി കോര്‍പറേഷന്‍, ആലുവ, തൃക്കാക്കര, അങ്കമാലി മുന്‍സിപ്പാലിറ്റികളിലെയും വടവുകോട്, പുത്തന്‍കുരിശ് പഞ്ചായത്തുകളിലെയും മാലിന്യം എത്തിക്കുന്നത് ബ്രഹ്മപുരം പ്ലാന്റിലേക്കാണ്. വന്‍ മാലിന്യ ശേഖരമാണ് കുന്നു കൂടിക്കിടക്കുന്നത്.പ്രളയ ദുരന്ത മാലിന്യങ്ങള്‍ ഉള്‍പ്പെടെ ടെണ്‍ കണക്കിന് പ്ലാസ്റ്റിക്കു മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുന്ന ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ ഇവ വേര്‍തിരിക്കാനോ സംസ്‌കരിക്കാനോ വേണ്ടത്ര സൗകര്യങ്ങള്‍ അധികൃതര്‍ ഒരുക്കിയിട്ടില്ല.പ്രതിദിനം 350 ടണ്ണിലേറെ മാലിന്യം കോര്‍പ്പറേഷന്‍ അധികൃതര്‍ ബ്രഹ്മപുരത്തെ പ്ലാന്റില്‍ തള്ളുന്നുണ്ട്. ജൈവ മാലിന്യത്തിന്റെ സംസ്‌കരണ ജോലികള്‍ നടക്കുന്നുണ്ടെങ്കിലും ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തുറസായ സ്ഥലത്ത് ഇപ്പോഴും കൂട്ടിയിട്ടിരിക്കുകയാണ്. കുന്നുകൂടി കിടന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ക്കാണ് തീപിടിച്ചത്. ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ അഞ്ച് വര്‍ഷം മുന്‍പും സമാന രീതിയില്‍ തീപിടിത്തം ഉണ്ടായിട്ടുണ്ട്. ഫയര്‍ യൂനിറ്റുകള്‍ക്ക് കടന്നു വരാന്‍ കഴിയാത്ത വിധം മാലിന്യങ്ങള്‍ കുന്നുകൂടി കിടന്നതു കാരണം അന്നും രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമായിരുന്നു. ഇന്നലെ എത്തിയ പന്ത്രണ്ട് ഫയര്‍ യൂനിറ്റുകളില്‍ നിന്നും വെള്ളം പമ്പു ചെയ്തിട്ടും തീയും പുകയും രാത്രി ഏറെ വൈകിയും കെട്ടടങ്ങിയിട്ടില്ല. ജില്ലാ കലക്ടര്‍ കെ.മുഹമ്മദ്.വൈ.സഫീറുള്ള നാലരയോടെ സംഭവസ്ഥലം സന്ദര്‍ശിച്ചു.കലക്ടറുടെ നിര്‍ദേശപ്രകാരം രാത്രിയിലും രണ്ട് ഫയര്‍ യൂനിറ്റുകള്‍ ബ്രഹ്മപുരത്ത് ക്യാംപ്് ചെയ്യുന്നുണ്ട്.

Next Story

RELATED STORIES

Share it