Kerala

മുല്ലപ്പെരിയാര്‍ ഡാമിന് ബോംബ് ഭീഷണി; തൃശൂര്‍ കോടതിയിലേക്ക് ഭീഷണിസന്ദേശം

മുല്ലപ്പെരിയാര്‍ ഡാമിന് ബോംബ് ഭീഷണി; തൃശൂര്‍ കോടതിയിലേക്ക് ഭീഷണിസന്ദേശം
X

കുമളി : മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് തൃശ്ശൂര്‍ കോടതിയിലേക്ക് ഭീഷണി സന്ദേശം. ഇമെയില്‍ വഴിയാണ് സന്ദേശം ലഭിച്ചത്. തുടര്‍ന്ന് കോടതി അധികൃതര്‍ വിവരം തൃശൂര്‍ കലക്ടര്‍ക്ക് കൈമാറി. തൃശൂര്‍ കലക്ടര്‍ വിവരം ഇടുക്കി കലക്ടറെയും അറിയിച്ചു. ഇടുക്കിയിലെ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പോലിസും സംയുക്തമായി അണക്കെട്ടില്‍ പരിശോധന നടത്തി. തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഷട്ടര്‍, മെയിന്‍ ഡാം, ബേബി ഡാം ഷട്ടര്‍ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.

അതിനിടെ, ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ തേക്കടിയില്‍ വാര്‍ത്തകള്‍ ശേഖരിക്കുന്നതിനും ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനും എത്തിയ മാധ്യമപ്രവര്‍ത്തകരെ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ തടഞ്ഞത് ശക്തമായ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചു. ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ച ശേഷമാണ് മാധ്യമസംഘം സ്ഥലത്തെത്തിയത്. എന്നാല്‍, വനംവകുപ്പ് ഉദ്യോഗസ്ഥനായ ജിനീഷ് കുമാര്‍ മാധ്യമപ്രവര്‍ത്തകരെ തടയുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് ആരോപണം.




Next Story

RELATED STORIES

Share it