Kerala

നെയ്യാറില്‍ നിന്ന് കാണാതായ 61കാരിയുടെ മൃതശരീരം തിരുനെല്‍വേലിയില്‍, പീഡനത്തിന് ഇരയായി; പ്രതി പിടിയില്‍

നെയ്യാറില്‍ നിന്ന് കാണാതായ 61കാരിയുടെ മൃതശരീരം തിരുനെല്‍വേലിയില്‍, പീഡനത്തിന് ഇരയായി; പ്രതി പിടിയില്‍
X

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നും കാണാതായ 61കാരിയെ തിരുനെല്‍വേലിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നെയ്യാര്‍ ഡാം സ്വദേശിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ തിരുനെല്‍വേലി സ്വദേശി വിപിന്‍ രാജിനെ പോലിസ് പിടികൂടി.

ഇവര്‍ പീഡനത്തിന് ഇരയായതായി പോലിസ് വ്യക്തമാക്കി. പീഡനത്തിന് ശേഷം കഴുത്തുഞെരിച്ച് കൊന്നുവെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞമാസം 29ന് രാത്രി 11 മണിക്ക് ശേഷമാണ് കൊലപാതകം നടന്നതെന്നാണ് പോലിസ് പറയുന്നത്. തിരുനെല്‍വേലിയിലെ ആളൊഴിഞ്ഞ പറമ്പില്‍ലാണ് മൃതദേഹം കണ്ടെത്തിയത്.

ഈ മാസം 11നാണ് 61 കാരിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ നെയ്യാര്‍ഡാം പോലിസില്‍ പരാതി നല്‍കിയത്. സ്ഥിരമായി പള്ളിയില്‍ പോകുന്നയാളായിരുന്നു കൊല്ലപ്പെട്ട സ്ത്രീ. ദിവസങ്ങള്‍ക്കുശേഷമാണ് മടങ്ങിവരാറുള്ളത്. മൂന്നാഴ്ചയായിട്ടും സ്ത്രീയെ കാണാതായതോടെയാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. ഇവര്‍ വര്‍ക്കലയില്‍ പോയതായി പ്രാഥമിക അന്വേഷണത്തില്‍ പോലിസിന് സൂചന ലഭിച്ചു. എന്നാല്‍ പിന്നീട് വിവരമൊന്നും ലഭിച്ചിരുന്നില്ല.

കഴിഞ്ഞമാസം 29ന് രാത്രി 11 മണിയോടെ റോഡില്‍ നില്‍ക്കുകയായിരുന്ന സ്ത്രീയെ ബസ് സ്റ്റാന്റില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞ് പ്രതി വിപിന്‍ രാജ് ബൈക്കില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് പീഡിപ്പിച്ചു. നിലവിളിച്ച സ്ത്രീയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നും പ്രതി വിപിന്‍രാജ് പോലിസിനോട് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലിസ് പിടികൂടുന്നത്.










Next Story

RELATED STORIES

Share it