- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നെയ്യാറ്റിന്‍കര ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണം കവര്‍ന്ന ആർഎസ്എസ് പ്രവര്‍ത്തകനായ പൂജാരി അറസ്റ്റിൽ
മോഷണം, കള്ളവാറ്റ് മുതലായ കുറ്റകൃത്യങ്ങള്‍ക്ക് ഇയാള്‍ മുന്‍പും പോലിസ് പിടിയിലായിട്ടുണ്ട്.

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ക്ഷേത്രത്തില്‍ നിന്നും മൂന്നര പവന്റെ തിരുവാഭരണം കവര്‍ന്ന പൂജാരി പോലിസ് പിടിയില്‍. സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനും ബിജെപി അനുഭാവിയുമായ പൂജാരി ശങ്കരനാരായണനാണ് പോലിസ് പിടിയിലായത്. ഇയാള്‍ കൊട്ടാരക്കര തേവന്നൂര്‍ സ്വദേശിയാണ്.
നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും കഴിഞ്ഞ ദിവസമാണ് മൂന്നര പവന്‍ തിരുവാഭരണം മോഷണം പോയത്. ക്ഷേത്രത്തില്‍ കുറച്ചുകാലമായി താല്‍ക്കാലികമായി പൂജാരിയായി ജോലി ചെയ്തുവന്നിരുന്ന ശങ്കരനാരായണന്‍ പോലിസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് കുറ്റസമ്മതം നടത്തിയത്. തിരുവാഭരണം കൊട്ടാരക്കരയിലുള്ള ഒരു ബാങ്കില്‍ പണയത്തിലാണെന്നും പ്രതി പറഞ്ഞു.
നാട്ടിലെ സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനായ ശങ്കരനാരായണന്‍ ബിജെപി അനുകൂല പോസ്റ്റുകളുമായി ഫേസ്ബുക്കിലും സജീവമാണ്. തേവന്നൂര്‍ പഞ്ചായത്തിലെ തേവന്നൂര്‍ വാര്‍ഡിലാണ് ഇയാളുടെ വീട്. മോഷണം, കള്ളവാറ്റ് മുതലായ കുറ്റകൃത്യങ്ങള്‍ക്ക് ഇയാള്‍ മുന്‍പും പോലിസ് പിടിയിലായിട്ടുണ്ട്. നെയ്യാറ്റിന്‍കരയില്‍ തന്നെയുള്ള അരമാനൂര്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ വര്‍ഷം താല്‍ക്കാലിക പൂജാരിയായി ജോലി ചെയ്യവേ അവിടെനിന്നും സ്വര്‍ണ്ണ പൊട്ടുകള്‍ മോഷ്ടിച്ചു എന്നൊരു കേസും ഇയാളുടെ പേരിലുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















