അയപ്പവിശ്വാസികള്‍ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് കരുതുന്ന നേതാക്കള്‍ വിഡ്ഢികളുടെ സ്വര്‍ഗത്തില്‍: പി പി മുകുന്ദന്‍

'ശബരിമല സമരത്തിന് തെരുവിലിറങ്ങിയവര്‍ ബിജെപിക്ക് വോട്ട് ചെയ്യില്ല. അയ്യപ്പ വിശ്വാസികള്‍ ബിജെപി വോട്ട് ചെയ്യുമെന്ന് കരുതുന്ന നേതാക്കള്‍ വിഢികളുടെ സ്വര്‍ഗത്തിലാണ്'. ഡെക്കാന്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തില്‍ മുകുന്ദന്‍ പറഞ്ഞു.

അയപ്പവിശ്വാസികള്‍ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് കരുതുന്ന നേതാക്കള്‍ വിഡ്ഢികളുടെ സ്വര്‍ഗത്തില്‍: പി പി മുകുന്ദന്‍

കോഴിക്കോട്: ബിജെപി നേതാക്കള്‍ക്കെതിരേ വിമര്‍ശനവുമായി മുന്‍ ബിജെപി സംഘടന സെക്രട്ടറി പി പി മുകുന്ദന്‍ വീണ്ടും രംഗത്തെത്തി. ജനസംഘകാലം മുതല്‍ക്കുള്ള നിരവധി നേതാക്കളെ ഒതുക്കി നിര്‍ത്തിയിരിക്കുകയാണെന്ന് പറഞ്ഞ പി പി മുകുന്ദന്‍ നിലവിലെ നേതാക്കള്‍ക്കെതിരേ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു.

'ശബരിമല സമരത്തിന് തെരുവിലിറങ്ങിയവര്‍ ബിജെപിക്ക് വോട്ട് ചെയ്യില്ല. അയ്യപ്പ വിശ്വാസികള്‍ ബിജെപി വോട്ട് ചെയ്യുമെന്ന് കരുതുന്ന നേതാക്കള്‍ വിഢികളുടെ സ്വര്‍ഗത്തിലാണ്'. ഡെക്കാന്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തില്‍ മുകുന്ദന്‍ പറഞ്ഞു.

നേതാക്കള്‍ പ്രവര്‍ത്തകരുടെ ആവശ്യങ്ങളെ പരിഗണിക്കാതിരിക്കുകയും അവരെ പാര്‍ട്ടിയില്‍ നിന്ന് അകറ്റുകയും ചെയ്യുന്നു. പാര്‍ട്ടിയെ പുതുക്കി പണിയാന്‍ കൃത്യമായ സമയമാണിപ്പോള്‍. പുതുമുഖങ്ങള്‍ പാര്‍ട്ടിയില്‍ ഉണ്ടാവണം. എന്നാല്‍ പാരമ്പര്യവും പരിചയമുള്ള നേതാക്കളും പാര്‍ട്ടിയില്‍ ആവശ്യമാണ്. വര്‍ഷങ്ങളുടെ പരിചയസമ്പന്നതയെ ഉപയോഗ ശൂന്യമാക്കുകയാണെന്നും മുകുന്ദന്‍ പറഞ്ഞു.

ഏറെ കാലം ബിജെപിയുമായി ഇടഞ്ഞുനിന്ന മുകുന്ദന്‍ അടുത്തിടേയാണ് വീണ്ടും പാര്‍ട്ടിയുമായി അടുത്തത്. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് അദ്ദേഹം ദിവസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു.

Afsal ph

Afsal ph

Our Contributor help bring you the latest article around you

RELATED STORIES

Share it
Top